Breaking News

ഇന്നലെ പരപ്പ ക്ലായിക്കോടു നിന്നും കാണാതായ യുവാവിനെ കരിവേടകത്തു നിന്നും കണ്ടെത്തി


പരപ്പ: ഇന്നലെ പരപ്പ, ക്ളായിക്കോട് നിന്നും കാണാതായ ജയനെ കണ്ടെത്തി. കരിവേടകത്ത് നിന്നാണ് വെള്ളരിക്കുണ്ട് പോലീസ് ജയനെ അർദ്ധരാത്രിയിൽ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും. സോഷ്യൽ മീഡിയയിൽ ഫോട്ടോ കണ്ട കരിവേടകത്തെ നാട്ടുകാർ ബളാൽ അരിങ്കല്ലിലെ വിനു, ബാബു എന്നിവരെ അറിയിക്കുകയും ഇവർ വെള്ളരിക്കുണ്ട് സ്റ്റേഷനിൽ  അറിയിക്കുകയും ചെയ്തു, തുടർന്ന് ഇവരെയും കൂട്ടി പോലീസ് കരിവേടകത്ത് പോയി ജയനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

No comments