ജനാധിപത്യ മഹിളാ അസോസിയേഷൻ ബളാൽ വില്ലേജ് സമ്മേളനം ജൂലൈ 3ന് എടത്തോട് സംഘാടക സമിതി രൂപീകരിച്ചു
എടത്തോട്: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ബളാൽ വില്ലേജ് സമ്മേളനം 2022 ജൂലൈ 3ന് എടത്തോട് വെച്ച് നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. സിപിഐ എം ബളാൽ ലോക്കൽ സെക്രട്ടറി കെ സി സാബു ഉദ്ഘാടനം ചെയ്തു, മഹിളാ അസോസിയേഷൻ വില്ലേജ് പ്രസിഡന്റ് അനിത സുരേഷ് അധ്യക്ഷത വഹിച്ചു, വില്ലേജ് സെക്രട്ടറി സജിനി ജനാർദ്ദനൻ സ്വാഗതം പറഞ്ഞു, സണ്ണി മങ്കയം, ടി മോഹനൻ, ദാമോദരൻ കൊടക്കൽ, കെ കെ രവിന്ദ്രൻ, രമ്യ മധു, വി പ്രശാന്ത് എന്നിവർ സംസാരിച്ചു, അസോസിയേഷൻ വില്ലേജ് കമ്മിറ്റി അംഗം ശ്രീജ എം ആർ നന്ദി പറഞ്ഞു, ഭാരവാഹികൾ, ചെയർമാൻ മധു പണ്ടാരത്തിൽ, കൺവിനർ,സജിനി ജനാർദ്ദനൻ, ജോയിന്റ് കൺവിനർമാർ ബിനിൽ ജോൺസൻ, ബാലകൃഷ്ണൻ പി.
No comments