Breaking News

പരപ്പയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ജീപ്പിൽ ഇടിച്ച് മറിഞ്ഞു


പരപ്പ: പരപ്പ ടൗണിന് സമീപമുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം. കാംകോയുടെ സമീപത്ത് നിർത്തിയിട്ടിരുന്ന ജീപ്പിൽ വന്നിടിച്ച ടിപ്പർ ലോറി തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുണ്ടത്തടം ക്രഷറിൽനിന്ന് മെറ്റൽ കയറ്റിയ വന്ന ലോറിയാണ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.



No comments