Breaking News

ചികിത്സയിൽ കഴിയുന്ന ചുമട്ടുതൊഴിലാളിക്ക് പരപ്പയിലെ വ്യാപാരികളുടെ കൈത്താങ്ങ് മർച്ചൻ്റ് യൂത്ത് വിംഗ് സ്വരൂപിച്ച തുക കൈമാറി

പരപ്പ: പരപ്പയിലെ ചുമട്ട്തൊഴിലാളിയായിരുന്ന ജോഷി കടവിൽ എന്നയാൾ അസുഖ ബാധിതനായി മാസങ്ങളായി ചികിത്സയിലാണ്. ജോഷിക്ക് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിൽ ആ കുടുംബത്തിന്റെ ദുരവസ്ഥ തിരിച്ചറിഞ്ഞ പരപ്പയിലെ വ്യാപാരി വ്യവസായി യൂത്ത് വിംഗ് ഭാരവാഹികൾ ആ കുടുംബത്തെ സഹായിക്കാൻ മുന്നിട്ടിറങ്ങുകയും പരപ്പയിലെ വ്യാപാരികളിൽ നിന്നും സംഭാവനയായി പിരിച്ചെടുത്ത തുക കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് പ്രസിഡന്റ് വിജയൻ കോട്ടക്കൽ ജോഷിക്ക് കൈമാറി. ചടങ്ങിൽ യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് ഡെന്നീസ് ജോസഫ് , സെക്രട്ടറി ഇർഷാദ് പരപ്പ, ട്രഷറർ രാജീവ്, കമ്മറ്റിയംഗങ്ങളായ തസ്ലീ,ഷാനവാസ്, ശിവരാജ്, സി.എച്ച് മുഹമ്മദ് കുഞ്ഞീ എന്നിവർ പങ്കെടുത്തു 

No comments