Breaking News

'ഓടിക്കാൻ ലൈസൻസ് വേണ്ട'; നിരത്തുകൾ കീഴടക്കാൻ പുത്തൻ ഇ-സ്‌കൂട്ടറുകൾ


പെട്രോളിൽ ഓടുന്ന സ്‌കൂട്ടറുകൾ ഓടിക്കണമെങ്കിൽ ലൈസൻസ് ആവശ്യമാണ് എന്നാൽ, വൈദ്യുതി സ്‌കൂട്ടറുകളിൽ 250 വാട്ടിന് താഴെ ശേഷിയുള്ള, മണിക്കൂറിൽ പരമാവധി 25 കിലോമീറ്റർ വേഗമുള്ള സ്‌കൂട്ടറുകൾക്ക് ലൈസൻസോ രജിസ്‌ട്രേഷനോ ആവശ്യമില്ല. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഇലക്ട്രോണിക് ബൈസൈക്കിൾ അഥവാ ഇ-ബൈക്ക് എന്ന വിഭാഗത്തിലാണ് ഇത്തരം മോഡലുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇ-ബൈക്കുകൾക്ക് ഡിമാൻഡ് വർധിച്ചതോടെ പുത്തൻ മോഡലുകൾ പുറത്തിറക്കി വിപണി പിടിക്കാനുള്ള മത്സരത്തിലാണ് വിവിധ കമ്പനികൾ.

ജോണ്ടി ഫിയസ്റ്റി, ജോണ്ടി പ്രോ, ജോയ് ഇ ബൈക്ക് മോൺസ്റ്റർ, ഒപ്റ്റിമ ഇ5, ഹീറോ ഫ്ലാഷ് ഇ-2 എന്നീ മോഡലുകളാണ് വിപണിയിലെ പുതിയ താരങ്ങൾ. ആകർഷകമായ ഫീച്ചറുകളും ഡിസൈനുമാണ് ഫിയസ്റ്റിയെ വ്യത്യസ്ഥമാക്കുന്നത്. ഡിസ്‌ക് ബ്രേക്ക്, അലോയ് വീൽ, സൈഡ് സ്റ്റാൻഡ് സെൻസർ, ഇലക്ട്രോണിക് അസിസ്റ്റഡ് ബ്രേക്കിങ് സിസ്റ്റം എന്നിവയെല്ലാം ഫിയസ്റ്റിയെ ആകർഷമാക്കുന്നു. അതേസമയം കടലുപോലെ വിശാലമായ ഇ സ്‌കൂട്ടർ വിപണിയിലും തന്റേതായ ഇടം കണ്ടെത്താൻ ജോയ് ഇ ബൈക്ക് മോൺസ്റ്ററിനായിട്ടുണ്ട്. ഹോണ്ട ഗ്രോമിനോട് സാമ്യം തോന്നുന്ന ഡിസൈനാണ് മോൺസ്റ്ററിന്. 250 kW മോട്ടറും 75 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന ലിഥിയം അയൺ ബാറ്ററിയുമാണ് ഈ ഇ സ്‌കൂട്ടറിലുള്ളത്. മോണോ ഷോക്ക് അലോയ് വീലുകളും ഡിസ്‌ക് ബ്രേക്കും മോൺസ്റ്ററിലുണ്ട്.

16 ഇഞ്ച് അലോയ് വീലുകളും ടെലസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും മോണോഷോക്ക് ഡ്രം ബ്രേക്കുകളും രണ്ടു ചക്രങ്ങളിലുമുണ്ട്. ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന ലിഥിയം അയൺ ബാറ്റിയുള്ള ഇ സ്‌കൂട്ടറുകളിലൊന്നാണ് ഹീറോ ഫ്ലാഷ് ഇ2 മോഡലിലൂടെ നൽകുന്നത്. 48 വോട്ടിന്റെ 28 Ah ലിഥിയം അയേൺ ബാറ്ററിയും 250 വാട്ട് ഇലക്ട്രിക് മോട്ടറും ഫ്ലാഷ് ഇ 2വിലുണ്ട്. മണിക്കൂറിൽ പരമാവധി 25 കിലോമീറ്റർ മാത്രം വേഗമുള്ള ഫ്ലാഷ് ഇ2വിന് ആകെ 69 കിലോഗ്രാം മാത്രമാണ് ഭാരം.


No comments