Breaking News

അപൂർവ്വരോഗം ബാധിച്ച പെരിങ്ങോം ചിലകിലെ പി.എം പ്രദീപന്റെ ചികിത്സയ്ക്ക് സഹായകമ്മിറ്റി രൂപീകരിച്ചു Gramin Bank Padiyotchal A/c No: 40462101076028 IFSC: KLGB0040462 GooglePay: 9446697484.


പെരിങ്ങോം: ബ്രൂസെല്ലോസിസ് എന്ന അപൂര്‍വ വൈറസ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെരിങ്ങോം ചിലകിലെ പി എം പ്രദീപന്റെ ചികിത്സയ്ക്ക് ഉദാരമതികള്‍ സഹായിക്കണമെന്നു ചികിത്സാ സഹായ കമ്മിറ്റി അഭ്യര്‍ഥിച്ചു. പെരിങ്ങോം നീതി ഇലക്ട്രോണിക് ഷോറൂം ജീവനക്കാരനായ പ്രദീപനെ രോഗം പിടിപെട്ടതിനെ തുടര്‍ന്നു  കഴിഞ്ഞ 17ന് കണ്ണൂര്‍ എകെജി ആശുപത്രിയിലും തുടര്‍ന്ന് മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നില നിര്‍ത്തുന്നത്. അമ്മയും പെങ്ങളും മാതൃ സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് പ്രദീപന്‍. ചികിത്സാ സഹായത്തിനായി പഞ്ചായത്ത് പ്രസിഡന്റ് വി എം ഉണ്ണികൃഷ്ണന്‍ ചെയര്‍മാനും എന്‍ വി സുജിത് കുമാര്‍ കണ്‍വീനറും പി വി തമ്പാന്‍ രക്ഷധികാരിയുമായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.  ഉദാരമതികള്‍ സഹായിച്ചാല്‍ മാത്രമേ ഈ യുവാവിന് ജീവിതത്തിലേക്ക് മടങ്ങിവരാനാകു. ചികിത്സാ സഹായം കേരള ഗ്രാമീണ്‍ ബാങ്ക് പാടിയോട്ടുചാല്‍  ശാഖയില്‍ ആരംഭിച്ച അക്കൗണ്ട് മുഖേന നല്‍കാവുന്നതാണ്. 


കേരള ഗ്രാമീണ ബാങ്ക് പാടിയോട്ടുചാല്‍ 

അക്കൗണ്ട് നമ്പര്‍: 40462101076028. ഐ എഫ് എസ് സി KLGB0040462. ഗൂഗിള്‍ പേ നമ്പര്‍:9446697484.

No comments