Breaking News

വെള്ളരിക്കുണ്ട് പുന്നക്കുന്ന് അഗതിമന്ദിരത്തിലേക്ക് കിടക്കകൾ നൽകി കേരള കോൺഗ്രസ്


വെള്ളരിക്കുണ്ട്: പുന്നക്കുന്ന്  എഫ്ഡിഎസ് എച്ച് കോൺവെന്റ്  അഗതി മന്ദിരത്തിലെ അന്തേവാസികൾക്ക്  കേരള കോൺഗ്രസ് തൃക്കരിപ്പൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 20 കിടക്കകൾ നൽകി.

കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം എം.പി. ജോസഫിന്റെ നേതൃത്വത്തിൽ കിടക്കകൾ കൈമാറി. സിസ്റ്റർ റോസീറ്റ് ഏറ്റുവാങ്ങി. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ്, ജില്ലാ ജനറൽ

സെക്രട്ടറി പ്രിൻസ് ജോസഫ്, വൈസ് പ്രസിഡന്റ് ടോമി കുരു വിളാനി, കർഷക യൂണിയൻ സം സ്ഥാന ജനറൽ സെക്രട്ടറി ജോയ് മാറാടിയിൽ കേരള കോൺഗ്രസ് നിയോജക മണ്ഡലം  സെക്രട്ടറി ബിജു പുതു പ്പള്ളി തകിടിയേൽ, വെസ്റ്റ് എളേരി മണ്ഡലം പ്രസിഡന്റ് ബിനോയ് വള്ളാപ്പള്ളി, ഈസ്റ്റ് എളേരി   മണ്ഡലം പ്രസിഡന്റ് ഫ്രാൻസി കാടങ്കാവിൽ, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി റോബിൻ മരോട്ടിതടത്തിൽ വാർഡ് പ്രസിഡന്റ് ദേവസ്യ പുഞ്ചായിൽ എന്നിവർ സംബന്ധിച്ചു.

No comments