Breaking News

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെതിരെ കൊന്നക്കാട് കോൺഗ്രസ്‌ പ്രതിഷേധം നടത്തി


കൊന്നക്കാട് : രാഹുൽ ഗാന്ധി എം പി യുടെ ഓഫീസിന് നേരെ എസ്‌ എഫ് ഐ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഐ എൻ സി കൊന്നക്കാട് ഡിവിഷന്റെ നേതൃത്വത്തിൽ കൊന്നക്കാട് ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു. പഞ്ചായത്ത്‌ അംഗം പി സി രഘു നാഥൻ പ്രതിഷേധയോഗത്തിൽ അദ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ ജെയിൻ തോക്കനാട്ട്, ഡാർലിൻ ജോർജ് കടവൻ, അലക്സ്‌ നെടിയകാല, രതീഷ് ഒന്നാമൻ, സജിത്ത് ദേവ്,അമൽ പാരത്താൽ ശ്രീജിത്ത്‌ അശോകച്ചാൽ എന്നിവർ സംസാരിച്ചു. ഐ എൻ ടി യു സി നേതാവ് വിനു തൊട്ടോൻ നന്ദി പറഞ്ഞു.

No comments