Breaking News

മലയോര ഹൈവേയിൽ ചിറ്റാരിക്കാലിനും വള്ളിക്കടവിനുമിടയിൽ വീണ്ടും വാഹനാപകടം റോഡ് നിർമ്മാണം അശാസ്ത്രീയമെന്ന് നാട്ടുകാരും ഡ്രൈവർമാരും


മാലോം: ചിറ്റാരിക്കാലിനും വള്ളിക്കടവിനും ഇടയിൽ മറ്റപ്പള്ളി വളവിലാണ് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം നടന്നത്. ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കുണ്ട്.

നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ട ഇവിടെ റോഡ് നിർമ്മാണം അശാസ്ത്രീയമാണെന്ന് നാട്ടുകാരും യാത്രക്കാരും പറയുന്നു. എന്നാൽ തികച്ചും ശാസ്ത്രിയമായ രീതിയിലാണ് റോഡ് നിർമ്മിച്ചതെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് പൊതുമരാമത്തും,റോഡ് നിർമ്മാണ കരാറുകാരും കുഴൽക്കിണർ ലോറി മറിഞ്ഞ് അന്യ സംസ്ഥാന തൊഴിലാളികൾ മരിച്ച വളവിൽ തന്നെയാണ് അപകടങ്ങളുടെ പരമ്പര നടക്കുന്നത്.

No comments