Breaking News

വെള്ളരിക്കുണ്ട് സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ മിന്നൽ സന്ദർശനം നടത്തി മന്ത്രി ജി.ആർ അനിൽ മാങ്ങോട് സപ്ലൈകോ ഗോഡൗണിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അടച്ചു പൂട്ടേണ്ടി വരുമെന്ന് മന്ത്രി


വെള്ളരിക്കുണ്ട്: സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ മിന്നൽ സന്ദർശനം നടത്തി ഭക്ഷ്യ, പൊതു വിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍, മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. സൂപ്പർ മാർക്കറ്റിലെ കച്ചവടം വർധിപ്പികുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സൂപ്പർ മാർക്കറ്റിലെ സാധനങ്ങൾക്ക് ക്ഷാമമില്ല. നിലവിൽ സപ്ലൈകോയിൽ ലഭിക്കുന്ന സാധനങ്ങളുടെ നിലവാരം വർധിച്ചിട്ടുണ്ട്. അതിനനുസരിച്ച് വ്യാപാരം വർധിപ്പിക്കാൻ ജീവനക്കാർ അടക്കം ശ്രമം നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. 


വൃത്തിഹീനമായി പ്രവർത്തിക്കുന്നു എന്നു പരാതിയുയർന്ന    മാങ്ങോട് സപ്ലൈകോ ഗോഡൗണിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലങ്കിൽ ഗോഡൗൺ   അടച്ചുപൂട്ടുന്നതിലേക്ക് നീങ്ങുമെന്ന് മന്ത്രി പറഞ്ഞു.  ഗോഡൗണിൽ ഭക്ഷ്യ വസ്തുക്കൾ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കും. ഗോഡൗൺ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി വിവരം അറിയിക്കാൻ ജില്ലാ സപ്ലൈ ഓഫിസറെ മന്ത്രി ചുമതലപ്പെടുത്തി. സപ്ലൈകോ മാങ്ങോട് ഗോഡൗൺ വൃത്തിഹീനമായാണ് പ്രവർത്തിക്കുന്നതെന്ന് പരാതിയുയർന്നിരുന്നു.    

വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസിന്റെ

മിനി സിവില്‍ സ്റ്റേഷനിലെ ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കാൻ എത്തിയതായിരുന്നു മന്ത്രി .

No comments