Breaking News

യു.പിയിലെ മുസ്ലീം വേട്ടക്കെതിരെ എസ്.കെ.എസ്.എസ്.എഫ് പെരുമ്പട്ട മേഖല കമ്മറ്റി കുന്നുംകൈയിൽ പ്രതിഷേധറാലി നടത്തി


കുന്നുംകൈ: യു.പി യിലെ മുസ്ലീം വേട്ടക്കെതിരെ എസ്.കെ.എസ്.എസ്.എഫ് പെരുമ്പട്ട മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നുംകൈയിൽ പ്രതിഷേധ റാലി നടത്തി. കുന്നും കൈ മഖാം സിയാറത്തിന്  ജുനൈദ് അൽ ഖാസിമി ഈരാറ്റുപേട്ട നേതൃത്വം നൽകി. എസ് കെ.എസ് എസ് എഫ് ജില്ലാ ട്രഷറർ യൂനുസ് ഫൈസി കാക്കടവ് ഉൽഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഹാരിസ് ദാരിമി അദ്ധ്യക്ഷനായി. മേഖല വൈസ് പ്രസിഡന്റ് ശിഹാബുദ്ദീൻ ഫൈസി പ്രമേയ പ്രഭാഷണം നടത്തി. എസ് വൈ എസ് സംസ്ഥാന കൗൺസിലർ ജാതിയിൽ ഹസൈനാർ, എസ് വൈ എസ് മേഖല പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി കമ്പല്ലൂർ, എ. ദുൽ കിഫിലി, അജ്മൽ ദാരിമി, പി.പി.സി ശുഹൈൽ, നിസാർ ദാരിമി,യൂസഫ് ആമത്തല, എൻ.പി.അബ്ദുൾ റഹ്മാൻ, പി.കെ. ബഷീർ, സമീർ മൗലവി മദീന, വി.കെ. ശൗഖത്ത് സംബന്ധിച്ചു

No comments