Breaking News

നർക്കിലക്കാട് ആശുപത്രിയിലേക്ക് മരുന്ന് കുപ്പികൾ എത്തിച്ച് നൽകി പെരുമ്പട്ട ഗ്രീൻസ്റ്റാർ ക്ലബ്ബ് പ്രവർത്തകർ


നർക്കിലക്കാട്: പെരുമ്പട്ട ഗ്രീൻ സ്റ്റാർ ആർട്സ് &സ്പോർട്സ് ക്ലബ്‌ പ്രവർത്തകർ നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മരുന്ന് നിറക്കാനുള്ള കുപ്പികൾ എത്തിച്ച് നൽകി. മരുന്ന് കുപ്പികൾക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ക്ലബ്ബ് ഈ പ്രവർത്തനം ഏറ്റെടുത്തത്. ആശുപത്രിയിൽ വച്ച് മെഡിക്കൽ ഓഫീസർ ഡോക്ടർ സമീറിന് ക്ലബ്‌ രക്ഷാധികാരി മുഹമ്മദലി ബോട്ടിലുകൾ കൈമാറി. ഗ്രീൻ സ്റ്റാർ പ്രസിഡന്റ് ത്വൽഹത്ത് സെക്രെട്ടറി ഇസ്ഹാക് ട്രഷറർ ശുഹൈൽ, സഫീർ, മെഡിക്കൽ ജീവനക്കാർ എന്നിവർ സംബന്ധിച്ചു.

No comments