Breaking News

വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ ശക്തമായ മഴ: തയ്യേനിയിൽ ഇന്നലെ രാത്രി ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ


വെള്ളരിക്കുണ്ട്: ശക്തമായ  മഴയിൽ കാസറഗോഡ് ജില്ലയിൽ, വെള്ളരിക്കുണ്ട് താലൂക്ക്, പാലാവയൽ വില്ലേജിൽ  തയ്യേനിക്കടുത്ത്  വായിക്കാനത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. ഷാജി കണിയറ, സതീഷ് കണിയാറ, ബെന്നി കടപ്പാറയിൽ എന്നിവരുടെ വീടിനു ഭാഗികമായ നാശനഷ്ടങ്ങൾ ഉണ്ടായി. വനത്തിൻ്റെ അരികിലായി ചെറിയ തോതിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്ക് കുത്തിയൊലിച്ച് വന്ന് ചില വീടുകളുടെ ഭിത്തി തകർത്തു. വായിക്കാനം കൊയിലമ്പാറയിലെ ലൂക്കോസ് കടപ്രയിലിൻ്റെ ഓടുമേഞ്ഞ വീടിൻ്റെ പിറകുവശം പൂർണ്ണമായും തകർന്നു. സമയത്ത് ലൂക്കോസും കുടുംബവും വീട്ടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. വീടിൻ്റെ അടുക്കളയും ഹാളും തകർന്നു വീണു. സുരക്ഷ കണക്കിലെടുത്ത് ഈ കുടുംബങ്ങളെ രാത്രി തന്നെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു.

No comments