Breaking News

അന്താരാഷ്ട്ര ലഹരിവിരുദ്ധദിന വാരാചരണം: വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് ജി.എച്ച്.എസ്.എസ് പരപ്പയിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു


പരപ്പ: അന്താരാഷ്ട്ര ലഹരിവിരുദ്ധദിന വാരാചരണത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് ജനമൈത്രി പോലീസിന്റെയും ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെയും പരപ്പ ഗവ. ഹയർ സെക്കന്ററി സ്‌കൂളിന്റെയും സംയുക്തത്തിൽ "ലഹരിക്കെതിരെ കൂടെയുണ്ട് " ബോധവൽക്കരണ പരിപാടി പരപ്പ സ്കൂളിൽ സംഘടിപ്പിച്ചു.ബേക്കൽ ഡി.വൈ.എസ്.പി സി.വി സുനിൽകുമാർ ഉത്ഘാടനം നിർവഹിച്ച ചടങ്ങ് സ്കൂൾ പ്രധാനധ്യാപകൻ അജയകുമാർ എൻ അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ എസ്.ഐ വിജയകുമാർ എം പി യോടൊപ്പം വാർഡ് മെമ്പറും അധ്യാപക പ്രതിനിധികളും, രക്ഷകർത്തൃ പ്രതിനിധികളും, വിദ്യാർത്ഥി പ്രതിനിധികളും ആശംസകൾ അറിയിച്ചു.കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.

കുട്ടികളുടെ ലഹരിയ്ക്കെതിരെയുള്ള സ്കിറ്റും, കുട്ടികൾക്കുവേണ്ടി ലഹരിക്കെതിരെ ഓഫ്‌ സ്റ്റേജ് മത്സരങ്ങളും സംഘടിപ്പിച്ചു. മത്സരവിജയികളെ ഡിവൈഎസ്പി സമ്മാനങ്ങൾ നൽകി അനുമോദിച്ചു. ജില്ലാ പോലീസ് ടീമിന്റെ "മരണത്തിലേക്ക് ഒരു ഫ്രീ ടിക്കറ്റ് "എന്ന നാടകം പേക്ഷക ശ്രദ്ധ നേടി.നമ്മുടെ സാമൂഹിക പരിസരവുമായി ബന്ധപ്പെട്ടു കിടക്കുന്ന നാടകം അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമിടയിൽ ഗൗരവമായ ചർച്ചകൾക്ക് വഴിവെച്ചു. പ്രോഗ്രാമിന് മുന്നോടിയായി പരപ്പ ടൗണിൽ എസ്.പി.സിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി നടന്നു.

No comments