Breaking News

"ലഹരിക്കെതിരെ കൂടെയുണ്ട് പോലീസ്" ബോധവൽക്കരണ ക്രിക്കറ്റ് ടൂർണമെന്റിൽ വെള്ളരിക്കുണ്ട് പോലീസ് ടീം സെമിഫൈനലിൽ


വെള്ളരിക്കുണ്ട് : ലഹരിക്കെതിരെ കാസറഗോഡ് ജില്ല പോലീസ് നടത്തിവരുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ കാസറഗോഡ് ഡി.എച്ച്.ക്യു ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ വെള്ളരിക്കുണ്ട് പോലീസ് ടീം കാസറഗോഡ് പ്രസ്സ് ക്ലബ്‌ ടീമിനെ പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു.16.06.2022 തീയതി അജാനൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ സബീഷ് ഉദ് ഘാടനം നിർവഹിച്ച ചടങ്ങിൽ ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണൻ മുഖ്യാഥിതി ആയിരുന്നു. കാഞ്ഞങ്ങാട് മാവുങ്കാൽ ഗ്രൗണ്ടിലാണ് ഉദ്ഘാടന മത്സരം നടന്നത്. കാസറഗോഡ് പോലീസ് യുവജനങ്ങളെ ഒപ്പം കൂട്ടി ലഹരിക്കെതിരെ പോരാടാം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട്  ജില്ലയിലെ മൈതാനങ്ങളിൽ ക്രിക്കറ്റിന്റെ ലഹരി നിറക്കുകയാണ്. ലഹരിക്കെതിരെ ജില്ലാ പോലീസ് നടത്തിവരുന്ന കൂടെയുണ്ട് ക്യാമ്പേയ്ന്റെ ഭാഗമായി  നിരവധി ബോധവൽക്കരണ ക്ലാസ്സുകൾ ഇതിനകം തന്നെ ശ്രദ്ധ നേടിയിരുന്നു.


No comments