Breaking News

വെള്ളരിക്കുണ്ട് സെന്റ് ജോസഫ് യു പി സ്കൂളിൽ ലഹരിവിരുദ്ധ ആചരണവും പുസ്തകപ്രകാശനവും നടത്തി


വെള്ളരിക്കുണ്ട്: ആധുനിക ലോകത്തെ കാർന്നുതിന്നുന്ന ലഹരിയുടെ ദൂഷ്യഫലങ്ങൾ വരുംതലമുറയെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വെള്ളരിക്കുണ്ട് സെന്റ് ജോസഫ് യു പി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണവും  സ്കൂൾ മാനേജർ റവ. ഡോ. ജോൺസൺ അന്ത്യ  കുളം  എഡിറ്റിംഗ് നിർവഹിച്ച " ലഹരി അറിഞ്ഞതും അറിയേണ്ടതും "എന്ന പുസ്തകത്തിന്റെ പ്രകാശനവും നടത്തി. റവ: ഡോ. ജോൺസൺ അന്ത്യകുളം അധ്യക്ഷനായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടന കർമ്മം നിർവഹിച്ചു. കാസർകോഡ് വിജിലൻസ് ആൻഡ്  ആന്റി കറപ്ഷൻ സബ്ഇൻസ്പെക്ടറും സിനിമ താരവുമായ സിബി തോമസ് പുസ്തക പ്രകാശനം നടത്തി ഫാദർ തോമസ് കളത്തിൽ പുസ്തകത്തെ പരിചയപ്പെടുത്തി. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വിജയൻ ചടങ്ങിൽ സംബന്ധിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ റെജീന മാത്യു സ്വാഗതമാശംസിച്ചു. പിടിഎ പ്രസിഡണ്ട്  പ്രിൻസ് ജോസഫ് സെന്റ് ജൂഡ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പിൾ സിസ്റ്റർ മെർലിൻ SABS  ADSU ആനിമേറ്റർ സിസ്റ്റർ അനീസ് തോമസ് പ്രസംഗിച്ചു.

No comments