Breaking News

വെസ്റ്റ് എളേരി ഇനി പ്ലാസ്റ്റിക് മുക്തം, ജൂലൈ ഒന്നുമുതൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിക്കും


കുന്നുംകൈ :   പ്ലാ​സ്റ്റി​ക് മാ​ലി​ന്യം പെ​രു​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ജ​ന​ങ്ങ​ൾ​ക്ക് അ​വ​ബോ​ധ​മു​ണ്ടാ​ക്കി ‘പ്ലാ​സ്റ്റി​ക് വി​മു​ക്ത പ​ഞ്ചാ​യ​ത്തെ​ന്ന ല​ക്ഷ്യ​ത്തി​ലേ​യ്ക്ക് വെ​സ്റ്റ് എ​ളേ​രി പഞ്ചായത്ത്  പു​തി​യ പ​ദ്ധ​തി​ക്കു രൂ​പം ന​ൽ​കി. പ​ഞ്ചാ​യ​ത്തില മുഴുവനും  പ്ലാ​സ്റ്റി​ക് ക്യാരി ​ബാ​ഗു​ക​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ജൂലൈ ഒന്നുമുതല്‍ പ്ലാസ്റ്റിക് ക്യാരി  ബാഗുകള്‍ ഒഴിവാക്കാന്‍ വെസ്റ്റ് എളേരി  പഞ്ചായത്ത് വിളിച്ചു ചേര്‍ത്ത  വ്യാപാരികളുടെ യോഗത്തില്‍ തീരുമാനമായി.ഹരിത കേരളം മിഷന്‍ പദ്ധതിയുടെ  ഭാഗമായി  പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് പഞ്ചായത്തില്‍ രൂപീകരിച്ച ഹരിത കർമ സേനയുടെ നേതൃത്വത്തില്‍ മുഴുവന്‍ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും  മാസംതോറും പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കും. ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ ഉടന്‍ തന്നെ ക്ലീന്‍ കേരള കമ്പനിക്കു കൈമാറും. പ്ലാസ്റ്റിക്  ബാഗുകളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ആയിരക്കണക്കിനു തുണി സഞ്ചികൾ വിവിധ പ്രദേശങ്ങളിൽ മുമ്പ്  സൗജന്യമായി വിതരണം ചെയ്തുവെങ്കിലും കൊവിഡ്  മൂലം പൂര്‍ണ്ണമായും നടപ്പിലായില്ല. ഇപ്പോള്‍  പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തുന്നതെന്നും ഘട്ടം ഘട്ടമായി പഞ്ചായത്തില്‍ പ്ലാസ്റ്റിക്കുകള്‍ പൂര്‍ണ്ണമായും നിരോധിക്കുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായില്‍ പറഞ്ഞു. യോഗത്തില്‍  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ തങ്കച്ചന്‍ , വ്യാപാരികളെ പ്രതിനിധീകരിച്ചു എ ദുല്‍കിഫിലി, ഡാജി ഓടക്കല്‍,ബർക്ക്മാൻ ജോർജ്,ആൻ്റോ, പഞ്ചായത്ത് സെക്രട്ടറി സി.കെ. പങ്കജാക്ഷന്‍  എന്നിവര്‍ സംബന്ധിച്ചു.

No comments