Breaking News

'കൃഷിക്കുള്ള സൗജന്യ വൈദ്യുതി പദ്ധതി അട്ടിമറിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണം': കോൺഗ്രസ്‌ കിനാനൂർ കരിന്തളം മണ്ഡലം കമ്മിറ്റി


കരിന്തളം: കാർഷികാവശ്യത്തിന് സൗജന്യമായി നൽകിക്കൊണ്ടിരിക്കുന്ന വൈദ്യുതി ലഭിക്കുന്നതിനുള്ള നടപടികൾ സങ്കീർണ്ണമാക്കിക്കൊണ്ട് കർഷകരെ ദ്രോഹിക്കുന്ന സർക്കാർ നടപടിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സൗജന്യ വൈദ്യുതി ലഭിക്കുന്നതിനുള്ള നടപടികൾ സങ്കീർണ്ണമാക്കുന്നതിലൂടെ ഗുണഭോക്താക്കളെ പദ്ധതിയിൽ നിന്ന് അകറ്റാനുള്ള ഗൂഢ തന്ത്രമാണ് സർക്കാരിന്റേതെന്ന് യോഗം വിലയിരുത്തി സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഉമേശൻ വേളൂർ അധ്യക്ഷനായ യോഗത്തിൽ സി.ഒ.സജി, സി. വി.ബാലകൃഷ്ണൻ, കെ.പി. ചിത്രലേഖ,ബാബു ചേമ്പേന, സിജോ പി.ജോസഫ്, വിജിമോൻ കിഴക്കുംകര, ബാലഗോപാലൻ പി കാളിയാനം, കണ്ണൻ പട്ളം,മനോഹരൻ വരഞ്ഞൂർ,ജയകുമാർ കൂവാറ്റി തുടങ്ങിയവർ പ്രസംഗിച്ചു.

No comments