അപൂർവ്വമായി പൂക്കാറുള്ള 'സഹസ്രദളപത്മം' കരിന്തളത്തും വിരിഞ്ഞു പുരാണേതിഹാസങ്ങളിൽ പരാമർശിക്കുന്ന ആയിരം ഇതളുകളുള്ള താമരയാണിത്
കരിന്തളം : പുരാണങ്ങളിലും ഇതിഹാസങ്ങളിലും പരാമർശമുള്ള ആയിരം ഇതളുകളുള്ള താമര"സഹസ്രദളപത്മം " കരിന്തളം വേളൂരിലും വിരിഞ്ഞു.
കാസർഗോഡ് ജില്ലയിൽ ആദ്യമായാണ് തായ് വെറൈറ്റി ആയ "Zhong Shang Hong thai" എന്ന താമര വിരിഞ്ഞത്.
ഉപോഷ്ണമേഖലാ സസ്യമായ സഹസ്രദളപത്മം നമ്മുടെ കാലാവസ്ഥയിൽ (ഉഷ്ണമേഖല)പുഷ്പിക്കുന്നത് വളരെ അപൂർവ്വമായി മാത്രമാണ്.വളരെയേറെ ശ്രദ്ധയും കരുതലും ആവശ്യമായ ഈ പൂവ് നട്ട് രണ്ട് മാസം കൊണ്ട് തന്നെ വിരിയിച്ചെടുത്തു. വേളൂർ സുദർശനയിൽ
സിവി മധു എം ചന്ദ്രിക ദമ്പതികളുടെ മകൾ ധന്യ ശരത് ബാബുവാണ് ഇതിനെ വിരിയിച്ചെടുത്ത്.
No comments