Breaking News

ചിറ്റാരിക്കാൽ ബി.ആർ.സി 'സ്നേഹമധുരം' പ്രീസ്കൂൾ രക്ഷാകർതൃ ശാക്തീകരണ പരിപാടി പുഞ്ചയിൽ നടന്നു


മാലോം: സമഗ്ര ശിക്ഷ കേരള ബി.ആർ.സി. ചിറ്റാരിക്കാലിന്റെ നേതൃത്വത്തിൽ പുഞ്ച ഗവ എൽ പി സ്കൂളിൽ സ്നേഹമധുരം  പ്രീ സ്കൂൾ രക്ഷിതാക്കൾക്കുള്ള ശക്തികരണ പരിശീലനപരിപാടി   നടന്നു . ശാസ്ത്രീയ പ്രീ സ്കൂൾ പഠന പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടിയാണ്. പ്രധാന അധ്യാപകൻ തോമസ് സി.ജെ, പ്രീ സ്കൂൾ അധ്യാപിക അമ്പിളി എ എം തുടങ്ങിയവർ  യോഗത്തിൽ  സംസാരിച്ചു. ചിറ്റാരിക്കാൽ ബി.ആർ.സി യിലെ സി.ആർ സി.സിമാരായ സുജി. ഇ.ടി , ജിതേഷ് പി., വിനീത് കെ.വി. എന്നിവർ ക്ലാസുകൾ  നയിച്ചു. പതിനഞ്ചോളം രക്ഷിതാക്കൾ പങ്കെടുത്തു. ശാസ്ത്രീയ പ്രീ സ്കൂൾ പഠനാനുഭവം, പ്രവർത്തന ഇടങ്ങൾ, രക്ഷിതാക്കളുടെ ഇടപെടൽ എന്നിവയെക്കുറിച്ചുള്ള ധാരണ പരിശീലനം കൊണ്ട് ലഭിച്ചു എന്ന അഭിപ്രായം രക്ഷിതാക്കളിൽ നിന്നുമുണ്ടായി




No comments