Breaking News

വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് ഒഴിവുകൾ അഭിമുഖം ജൂലൈ 14ന്


വെള്ളരിക്കുണ്ട്: ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം വെള്ളരിക്കുണ്ടിൽ എച്ച്.എം.സി മുഖേന താഴെപ്പറയുന്ന

തസ്തികകളിൽ താത്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ

ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി ക്ഷണിക്കുന്നു. ഓരോ തസ്തികയിലേക്കും ആവശ്യമായ

നിശ്ചിത യോഗ്യതയും അഭിമുഖ തീയ്യതിയും ചുവടെ ചേർക്കുന്നു. യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ അഭിമുഖ സമയത്ത് ഹാജറാക്കേണ്ടതാണ്. ടി നിയമനം തികച്ചും താത്കാലികവും 89 ദിവ

സത്തേക്ക് മാത്രമോ ബ്ലോക്ക് പഞ്ചായത്ത് നിയമനം നടത്തുന്ന വരെയോ ആയിരിക്കും. ഭാവിയിൽ യാതൊരു താത്കാലിക / സ്ഥിര നിയമനങ്ങൾക്കും ഈ നിയമനങ്ങൾ പരിഗണിക്കപ്പെടുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ നേരിട്ടോ 9061241245/0467 2242228 എന്ന നമ്പറിലേക്കോ വിളിച്ച് അന്വേഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതാണ്


തസ്തിക

1.ലാബ് ടെക്നീഷ്യൻ (യോഗ്യത BSCMLT/DMLT

3 വർഷത്തെ പ്രവർത്തി പരിചയം)

2. ഫാർമസിസ്റ്റ് ഗ്രേഡ്2

(യോഗ്യത D Pharm/B Pharm)

അഭിമുഖ തീയ്യതി ജൂലൈ 14, സമയം രാവിലെ 11 മണി

No comments