Breaking News

മണ്ണിടിച്ചിൽ: ബളാൽ പൂവത്തുംമൊട്ട കോളനിയിലെ പത്തോളം വീടുകൾ അപകട ഭീഷണിയിൽ


വെള്ളരിക്കുണ്ട് : ശക്തമായ മഴയെ തുടർന്ന് ബളാൽ പഞ്ചായത്തിലെ പൂവത്തും മൊട്ട പട്ടിക വർഗ്ഗ കോളനിയിലെ പത്തോളം വീടുകൾ അപകടാവസ്ഥയിൽ..

പലവീടുകളുടെയും നിലനിൽപ്പിന് ഭീഷണിയാകുന്നതരത്തിൽ മണ്ണിടിച്ചലുംഉണ്ടായി. 

കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയാണ് പൂവത്തും മൊട്ട കോളനിയിലെ കുടുംബങ്ങൾക്ക് ഭീഷണിയാകുന്നത്. പൂവത്തും മൊട്ടയിലെ കുഞ്ഞിരാമൻ  ലീലാ നാരായണൻ ,സിന്ധു, ലക്ഷ്മി നാരായണൻ എന്നിവരുടെ വീട് മണ്ണിടിഞ്ഞതിനാൽ ഏത് സമയത്തും നിലം പൊത്തുമെന്ന അവസ്ഥയിലാണ്..


ഇനിയും മഴകനത്താൽ മണ്ണിടിച്ചിൽ ഉണ്ടാകും.. അപകടാവസ്ഥയിൽ ഉള്ള വീടുകളിൽ നിന്ന് പലരും അടുത്തുള്ള ബന്ധു വീടുകളിലേക്ക് താമസം മാറിയിരിക്കുകയാണ്. മണ്ണിടിച്ചൽ മൂലം അപകടഭീഷണി നേരിടുന്ന പൂവത്തും മൊട്ടകോളനി പ്രാദേശങ്ങൾ 

ബളൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം. സ്ഥിരം സമിതി അംഗം അലക്സ് നെടിയകാലയിൽ. വാർഡ് മെമ്പർ ദേവസ്യതറപ്പേൽ..

സിബിച്ചൻ പുളിങ്കാലാ മാർട്ടിൽ ജോർജജ് . ബെന്നി കിഴക്കേൽ ബിനോയി വരച്ചേരി. എന്നിവർ സ്ഥലം സന്ദർശിച്ചു.





No comments