Breaking News

കേരളാസ്റ്റേറ്റ് ഹയർ ഗൂഡ്സ് ഓണേഴ്സ് അസോസിയേഷൻ പരപ്പ മേഖല കമ്മറ്റി വനിതാവിംഗ് രൂപീകരവും കുടുംബ സംഗമവും വെള്ളരിക്കുണ്ടിൽ നടന്നു


വെള്ളരിക്കുണ്ട്: കേരളാ സ്റ്റേറ്റ് ഹയർ ഗൂഡ്സ് ഓണേഴ്സ് അസോസിയേഷൻ പരപ്പ മേഖല കമ്മറ്റി ഏഴാമത് കുടുംബ സംഗമവും വനിതാവിംഗ് രൂപീകരണവും 'ഉണർവ്വ് 2022' എന്ന പേരിൽ വെള്ളരിക്കുണ്ടിൽ വച്ച് നടന്നു. വീനസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ പ്രസിഡണ്ട് രാധാകൃഷ്ണൻ ചിത്ര ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് റോയി മറ്റപ്പള്ളി അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സിജു കുര്യാക്കോസ് സ്വാഗതം പറഞ്ഞു.

ശശി കൊന്നക്കാട്, ഹൈനസ് രാഘവൻ, പത്മനാഭൻ, ആൻഡ്രൂസ് എം.കെ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഫിറോസ് പടിഞ്ഞാർ, പി.മൂസ, ജില്ലാ സെക്രട്ടറിമാരായ ഹംസ എസ്.എസ്, പ്രഭാകരൻ പഞ്ചമി, വേണുകുമാർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. മുരളീധരൻ ജവഹർ, സുരേന്ദ്രൻ ബിന്ദു, ബാലൻ ബളാന്തോട് തുടങ്ങിയവർ സംസാരിച്ചു. മേഖല ട്രഷറർ കെ.എം കുര്യാക്കോസ് ചടങ്ങിൽ നന്ദി പറഞ്ഞു. വനിതാവിംഗ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡണ്ട് രജനി ഗിരീഷ്, സെക്രട്ടറി വിദ്യ വത്സൻ, ട്രഷറർ പുഷ്പലത വിശ്വംഭരൻ തുടർന്ന് സന്തോഷ് നാടാഞ്ജലിയുടെ നൃത്തവിരുന്നും മറ്റ് കലാപരിപാടികളും നടന്നു

No comments