Breaking News

മലയോരഹൈവേ കാറ്റാംകവല ചുരത്തിൽ വീണ്ടും വാഹനാപകടം ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം


വെള്ളരിക്കുണ്ട്: മലയോര ഹൈവേയിൽ കാറ്റാംകവല ചുരത്തിൽ വീണ്ടും വാഹന ദുരന്തം

ഇന്ന് രാവിലെ കെ.എസ്. ആർ ടി.സി.ബസും ബൈക്കും കൂട്ടി ഇടിച്ച്  ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഈട്ടിത്തട്ട് സ്വദേശി ജോഷി കപ്പലുമാക്കൽ (45) ആണ് മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക്  ബസിൻ്റെ അടിയിൽപെട്ട നിലയിലാണ് ഉള്ളത്. 

കയറ്റത്തിൽ നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് പിന്നിലേക്ക് വന്ന് പുറകിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത് പറയുന്നത്.റോഡ് ഇടിഞ്ഞതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം കഴിഞ്ഞ ദിവസങ്ങളിൽ നിരോധിച്ചിരുന്നു.

ഇന്നലെ മുതൽ ഗതാഗതം ഭാഗികമായി പുനരാരംഭിച്ച് വരവെയാണ് ഇന്ന് രാവിലെ മറ്റൊരു ദുരന്തം.



No comments