Breaking News

കാലിച്ചാനടുക്കത്ത് അതിർത്തി തർക്കത്തിൽ യുവാവിനെ കൈക്കോട്ട് കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു: അമ്പലത്തറ പോലീസ് കേസെടുത്തു


അടുക്കം : തായന്നൂർ അടുക്കത്ത് അതിർത്തി തർക്കം മൂലമുള്ള മുൻ വിരോധത്താൽ യുവാവ് അടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുക്കം സ്വദേശിയായ അബ്ദുൽ ജബാറിനെയാണ് (37) പരിക്കുപറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിർത്തിത്തർക്കം മൂലമുള്ള മുൻവിരോധത്താൽ അമ്പാടി എന്നയാളാണ് അബ്ദുൽ ജബാറിനെ മർദ്ദിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. അശ്ലീല ഭാഷയിൽ ചീത്ത വിളിച്ച ശേഷം കൊല്ലുമെന്ന് ഭീഷണി പെടുത്തുകയും പിന്നീട് കൈക്കോട്ട് കൊണ്ട് അബ്ദുൽ ജബാറിന്റെ കാലിന് അടിച്ചു പരിക്കേല്പിച്ചു എന്നാണ് പരാതി.പരാതിയുടെ അടിസ്ഥാനത്തിൽ അമ്പാടിക്കെതിരെ അമ്പലത്തറ പോലീസ് കേസ് എടുത്തു

No comments