Breaking News

ആത്മ പദ്ധതിയിൽ എണ്ണപ്പാറ ഊരിലെ വുമൺ ഫുഡ് സെക്യൂരിറ്റി ഗ്രൂപ്പിന് ലഭിച്ച ഗ്രോ ബാഗുകൾ കൈമാറി


രാജപുരം: പരപ്പ ബ്ലോക്ക് ,   കോടോം-ബേളൂർ കൃഷിഭവനുകൾ മുഖേന അഗ്രികൾച്ചർ ടെക്നോളജി മാനേജ്മെന്റ് ഏജൻസി ( ആത്മ) പദ്ധതിപ്രകാരം എണ്ണപ്പാറ ഊരിലെ വുമൺ ഫുഡ് സെക്യൂരിറ്റി ഗ്രൂപ്പിന് ലഭിച്ച ഗ്രോ ബാഗുകൾ  കൈമാറി. കൃഷി ചെയ്യാൻ ആവശ്യത്തിന് സ്ഥല പരിമിതിയുള്ള ആദിവാസി കുടുംബങ്ങളിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുകയാണ്

പദ്ധതിയുടെ ലക്ഷ്യം.

 കുറഞ്ഞത് 5 വർഷമെങ്കിലും നിലനിൽക്കുന്ന തരത്തിലുള്ള വലിയ 65 ഗ്രോ ബാഗുകളാണ് 10 അംഗങ്ങളുള്ള ഗ്രൂപ്പിന് നൽകിയത്.

 ഗ്രോ ബാഗുകളുടെ കൈമാറൽ ഉൽഘാടനം  പഞ്ചായത്ത് മെമ്പർ അനിൽകുമാർ നിർവ്വഹിച്ചു. വാർഡ് ഊരുമൂപ്പൻ രമേശൻ മലയാറ്റുകര അദ്ധ്യക്ഷത വഹിച്ചു. കോടോം-ബേളൂർകൃഷി ഓഫീസർ കെ.വി.ഹരിത പദ്ധതി വിശദീകരണം നടത്തി , കൃഷി അസിസ്റ്റന്റ് കെ.വി. രൂപ, ആത്മ പദ്ധതി എ ടി എം ശ്രീജ കെ.വി. പട്ടിക വർഗ്ഗ പ്രമോട്ടർ രണദിവൻ കുഴി ക്കോൽ തുടങ്ങിയവർ സംസാരിച്ചു. മനീഷ സതീശൻ സ്വാഗതവും, രാധാ രാജൻ നന്ദിയും പറഞ്ഞു.

No comments