Breaking News

'റബ്ബർ സബ്സിഡി വാങ്ങുന്ന കർഷകർക്ക് ക്ഷേമ പെൻഷൻ നിഷേധിക്കുന്ന സർക്കാർ നടപടി പ്രതിഷേധാർഹം': രാജു കട്ടക്കയം


വെള്ളരിക്കുണ്ട് : റബ്ബർ സബ്സിഡി വാങ്ങുന്ന കർഷകർക്ക് ക്ഷേമ പെൻഷൻ നിഷേധിക്കുന്ന സർക്കാർ നടപടി പ്രതിഷേധാർഹമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറിയും ബളാൽ പഞ്ചായത്ത് പ്രസിഡണ്ടുമായ രാജു കട്ടക്കയം പറഞ്ഞു. കഴിഞ്ഞ 2 വർഷമായി കർഷകർക്ക് ഈ സർക്കാർ സബ്സിഡി നൽകിയിട്ടില്ല. റബ്ബറിന് 250 രൂപ തറവില നിശ്ചയിച്ച് വിപണി  വിലയുടെ ബാക്കി വരുന്ന തുക സബ്സിഡിയായി നൽകണമെന്നാണ് കർഷകരുടെ ഈ ആവശ്യം. ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ക്ഷേമ പെൻഷൻ നിഷേധിക്കുന്നത് കർഷകരോട് ചെയ്യുന്ന നീതി കേടാണ് മലയോര മേഖയിൽ ജീവിക്കുന്ന കർഷകരെ സംബന്ധിച്ചിടത്തോളം കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവ് മൂലം രണ്ട് ഏക്കർ ഭൂമിയിൽ നിന്നും കൃഷിച്ചെലവ് കഴിച്ചാൽ  വരുമാനവുമില്ലാത്ത സ്ഥിതിയിലാണ്.അഞ്ച് ഏക്കർ ഭൂമി വരെയുള്ള കർഷകർക്ക് പെൻഷൻ നൽകണം. ക്ഷേമ പെൻഷൻ തുക ആയിരത്തി അറുന്നൂറിൽ നിന്നും പതിനായിരമായി ഉയർത്തണം. തെങ്ങ് കർഷകരും നാളി കേരത്തിന്റെ വിലയിടിവിൽ നട്ടം തിരിയുകയാണ്. മുപ്പത്തി രണ്ട് രൂപ തറ വില സർക്കാർ നിശ്ചയിച്ച് വിപണിയിൽ നിന്നും തേങ്ങ സംഭരിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് ഒന്നും നടക്കുന്നില്ല. ജില്ലയിൽ രണ്ടോ മൂന്നോ ഇടത്ത് മാത്രമാണ് തേങ്ങ സംഭരിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും സഹകരണ സംഘങ്ങളിൽ കൂടി പഞ്ചായത്തുകളിലെ പ്രധാന സ്ഥലങ്ങളിൽ ഡിപ്പോ ഇട്ട് കർഷകരിൽ നിന്നും തേങ്ങ സംഭരിക്കാനുള്ള നടപടികൾ സ്വീകരിക്കണം.
റബ്ബർ കർഷക ക്ഷേമ പെൻഷൻ നിഷേധിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കണമെന്നും കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജു കട്ടക്കയം മുഖ്യമന്ത്രി ധനകാര്യ വകുപ്പ് മന്ത്രി കൃഷി മന്ത്രി എന്നിവരോട് നിവേദനത്തിൽ ആവശ്യപ്പെട്ടു.

No comments