Breaking News

'മലയോരത്തെ ഇന്ധന ക്ഷാമം പരിഹരിക്കണം': കെ എസ്‌ യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ



മാലോം : മാലോം പെട്രോൾ പമ്പിൽ അടിക്കടി ഉണ്ടാകുന്ന ഇന്ധന ക്ഷാമം മാലോം, വള്ളിക്കടവ്, കൊന്നക്കാട്, ചുള്ളി, പുഞ്ച, നാട്ടക്കൽ, പറബ, മുട്ടോo കടവ് അടക്കമുള്ള മലയോരത്തെ ടാക്സി ഡ്രൈവർ മാർ അടക്കമുള്ള നൂറു കണക്കിന് വാഹന ഉപബോക്താകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കെ എസ്‌ യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മാലോം പമ്പിൽ പെട്രോളും, ഡീസലും ഇല്ലാത്തതിനാൽ ഓട്ടോറിക്ഷകൾ ഓട്ടംഅവസാനിപ്പിക്കേണ്ടി വന്നു. അടിക്കടി ഉണ്ടാകുന്ന ഇന്ധനഷാമം വലിയ പ്രതിസന്ദി സൃഷ്ടിക്കുന്നുവെന്ന് വള്ളിക്കടവിലെ ഓട്ടോറിക്ഷ തൊഴിലാളികൾ ആയ ഷിബിൻ, ജോസഫ്, ബിജേഷ് എന്നിവർ പറഞ്ഞു.വെള്ളരിക്കുണ്ട് കഴിഞ്ഞാൽ 20 കിലോമീറ്റർ കിഴക്ക് ഉള്ള പ്രാദേശങ്ങളിലെ ഏക ആശ്രയം മാലോത് ഉള്ള പെട്രോൾ പമ്പ് മാത്രമാണ്.
 മലയോരത്ത് കൂടുതൽ പെട്രോൾ പമ്പുകൾ അനുവദിച്ചാൽ ഈ പ്രശ്നത്തിന് കൂടുതൽ പരിഹാരം കാണുവാൻ കഴിയുമെന്നും കെ എസ്‌ യു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ചൂണ്ടി കാട്ടി. കെ എസ്‌ യു കൂട്ടായ്മ നിർമിച്ചു നൽകിയ സ്നേഹ വീടിന്റെ വരവ് ചിലവ് കണക്ക് യോഗത്തിൽ അവതരിപ്പിച്ചു. കൂട്ടായ്മ അംഗം പി സി രഘു നാഥൻ അധ്യക്ഷത വഹിച്ചു ഡാർലിൻ ജോർജ് കടവൻ, സോമേഷ് വള്ളിക്കടവ്,തോമസ് വെട്ടിക്കലോലിക്കൽ, ടോമി കിഴക്കനാകത്ത്, സ്‌കറിയ കാഞമല,ബിജേഷ്, ആനസൻ,ബിജു ചുണ്ടക്കാട്ട്,, ഷിബിൻ,ജോമി,എന്നിവർ സംസാരിച്ചു.

No comments