Breaking News

നിയന്ത്രണം വിട്ട കാർ കുത്തിയൊലിക്കുന്ന പുഴയിലേക്കു മറിഞ്ഞു : മഞ്ചേശ്വരം സ്വദേശി ഉൾപ്പെടെ രണ്ടു പേരെ കാണാതായി


സുള്ള്യ ∙ നിയന്ത്രണം വിട്ട കാർ കുത്തിയൊലിക്കുന്ന പുഴയിലേക്കു മറിഞ്ഞു. കാസർകോട് മഞ്ചേശ്വരം സ്വദേശി ഉൾപ്പെടെ രണ്ടു പേരെ കാണാതായി. ദക്ഷിണ കന്ന‍ഡ ജില്ലയിലെ കടബ താലൂക്കിലെ കാണിയൂരിനു സമീപം ബൈത്തടുക്ക എന്ന സ്ഥലത്താണു സംഭവം. കാറിലുണ്ടായിരുന്ന വിട്ട്ല കുണ്ടടുക്ക സ്വദേശി ധനുഷ്(26), ബന്ധുവായ കാസർകോട് മഞ്ചേശ്വരം സ്വദേശി ധനുഷ്(21) എന്നിവരെ കാണാതായി. പുഴയിൽ നിന്ന് കാർ കണ്ടെടുത്തു. കാണാതായവർക്കായുള്ള  തിരച്ചിൽ നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.


കഴിഞ്ഞ ദിവസം രാത്രി വൈകി പുത്തൂർ - സുബ്രഹ്മണ്യ പാതയിൽ ബൈത്തടുക്കയിൽ കാർ അപകടത്തിൽപ്പെട്ട ദൃശ്യം സമീപത്തെ മസ്ജിന്റെ സിസി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതു ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇന്നലെ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. കാണാതായ യുവാക്കൾക്കു വേണ്ടി തിരച്ചിൽ തുടരുന്നതായി ദക്ഷിണ കന്നഡ എസ്പി ഋഷികേശ് ഭഗവാൻ സോനാവനെ അറിയിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിലിനു നിർദേശം നൽകി.

No comments