Breaking News

ഉദുമയിൽ അഭിഭാഷകൻ ട്രെയിനിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണ് മരിച്ചു


ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം മൂകാംബിക ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അഭിഭാഷകന്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീണ് മരിച്ചു. ഉദുമ ഓവര്‍ ബ്രിഡ്ജിന് സമീപം തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം. തൃശൂര്‍ മണിത്തറയിലെ അഡ്വ. കെ.ആര്‍ വല്‍സന്‍ (78) ആണ് മരിച്ചത്. മഡ്ഗാവ് -എറണാകുളം എക്‌സ്പ്രസില്‍ നിന്നുമാണ് അപകടമുണ്ടായത്. ശുചിമുറിയിലേക്ക് പോകുന്നതിനിടെ അബദ്ധത്തില്‍ വീണതാകാമെന്ന് കരുതുന്നു. ട്രെയിനിലുണ്ടായിരുന്ന ടി.ടി.ഇ തെറിച്ച് വീഴുന്നത് കണ്ട് ഒപ്പമുണ്ടായിരുന്നവരെ വിവരം അറിയിച്ചു. സ്ത്രീകളെ ഇതേ ട്രെയിനില്‍ യാത്രയാക്കി ബന്ധുവായ യുവാവ് തൊട്ടടുത്ത സ്റ്റോപ്പില്‍ ഇറങ്ങി. ബേക്കല്‍ എസ്‌ഐ എം.രജനീഷിന്റെ നേതൃത്വത്തില്‍ അന്വേഷിച്ചതില്‍ മൃതദേഹം പാളത്തിനരികില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. എസ്‌ഐ രാമചന്ദ്രന്‍ ഇന്‍ക്വസ്റ്റ് നടത്തി.


No comments