Breaking News

കനത്തമഴ: വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിൻ്റെ ചുറ്റുമതിൽ തകർന്നു വെസ്റ്റ്എളേരി പറമ്പയിൽ നൂറോളം ഏത്തവാഴകൾ നശിച്ചു


വെള്ളരിക്കുണ്ട്: കനത്ത മഴയിൽ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് കെട്ടിടത്തിൻ്റെ ചുറ്റുമതിൽ തകർന്നു വീണു. ആർക്കും പരിക്കില്ല. 

വെസ്റ്റ് എളേരി പഞ്ചായത്തിലെ പറമ്പയിൽ പുത്തൻവീട്ടിൽ കമലാസനൻ എന്ന കർഷകൻ്റെ 100 ഓളം ഏത്തവാഴകളും 50ചുവട് കപ്പയും കനത്ത കാറ്റിലും മഴയിലും നശിച്ചു.

പഞ്ചായത്ത്‌ മെമ്പർ പ്രമോദ് സ്ഥലം സന്ദർശിച്ചു, നഷ്ടപരിഹാരം ലഭിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

No comments