Breaking News

മലയോര ഹൈവേയിലെ ചെറുപുഴയിൽ ഇന്ന് രാവിലെ കാറുകള്‍ കൂട്ടിയിടിച്ചു വാഹനാപകടം; അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്ക്

ചെറുപുഴ: മലയോര ഹെെവേയില്‍ ചെറുപുഴ മത്സ്യ മാര്‍ക്കറ്റിന് മുന്നില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. 

അപകടത്തില്‍ അങ്ങാടികടവ്, കോളിച്ചാല്‍ സ്വദേശികളായ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയോര ഹെെവേയില്‍ അശ്രദ്ധമായ ഡ്രെെവിംഗും അമിത വേഗവും കാരണം നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. മഴകാലത്ത് മലയോര ഹെെവേയിലൂടെ സഞ്ചരിക്കുമ്പോള്‍ ജാഗ്രതയോടെ വാഹനം ഓടിക്കാന്‍ ഡ്രെെവര്‍മാര്‍ തയ്യാറായാല്‍ മാത്രമേ ഇതിന് അവസാനമാവുകയുള്ളു.


No comments