Breaking News

ബേളൂരിൽ നടന്ന ജില്ല സീനിയർ പുരുഷ-വനിത വടംവലി ചാമ്പ്യൻഷിപ്പ്‌: സ്പോർട്സ് സെൻ്റർ ബാനവും, ടികെ ശ്രീധരൻ വായനശാല ചുണ്ണംകുളവും ജേതാക്കളായി


അട്ടേങ്ങാനം: കനത്ത മഴയിലും ആവേശമായി വടംവലി ചാമ്പ്യൻഷിപ്പ് . ജില്ലാ വടംവലി അസോസിഷേയൻ  അട്ടേങ്ങാനം  ഇഎംഎസ്‌ വായനാശാല ആന്റ്‌ സ്‌പോർട്‌സ്‌ ക്ലബ്ബും ചേർന്ന  സംഘടിപ്പിച്ച 9ാമത്‌ സീനിയർ പുരുഷ–-വനിതവടംവലി ചാമ്പ്യൻ ഷിപ്പിൽ പുരുഷ വിഭാഗത്തിൽ 

സ്പോർട്സ് സെൻറർ ബാനം ജേതാക്കളായി. ഫ്രണ്ട്സ് കൊളത്തൂർ, ഗവൺമെൻറ് കോളേജ് കാസർകോട് രണ്ടും  മൂന്ന് സ്ഥാനങ്ങൾ നേടി. വനിത വിഭാഗത്തിൽ ടി കെ.ശ്രീധരൻ  വായനശാല  ചുണ്ണംകുളം ജേതാക്കളായി. മനോജ് നഗർ കീക്കാനം രണ്ടാം സ്ഥാനവും നേടി.  ബേളുർ ഗവ. യുപി ഗ്രൗണ്ടിൽ നടന്ന മൽസരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ശ്രീജ ഉദ്‌ഘാടനം ചെയ്തു. വാർഡ്   മെമ്പർ ജയശ്രീ അധ്യക്ഷത വഹിച്ചു.

വടംവലി അസോസിഷേയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രൊ പി രഘുനാഥ്‌ മുഖ്യാതിഥിയായി.  സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അനിൽ ബങ്കളം, സംസ്ഥാന ജോയിൻ്റ്  സെക്രട്ടറി പ്രവീൺ മാത്യു,

പഞ്ചായത്ത് മെമ്പർമാരായ മെമ്പർ പി ഗോപി, കുഞ്ഞിക്കണ്ണൻ, പു ക സ .ഏരിയ കമ്മിറ്റി മെമ്പർ മധുസൂദനൻ, പഞ്ചായത്ത് ആസൂത്രണ സമിതി ചെയർമാൻ   ഉണ്ണികൃഷ്ണൻ, മാധ്യമപ്രവർത്തകൻ ടി കെ നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജനി, പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ സുരേഷ് വയമ്പ്,

 ഇഎംഎസ് വായനശാല പ്രസിഡൻറ് അജയൻ, ജില്ലാ പ്ലെയേഴ്സ് അസോസിയേഷൻ  പ്രസിഡണ്ട് രാജീവൻ , സിപിഎം മൂരിക്കട ബ്രാഞ്ച് സെക്രട്ടറി വേണു, തുടങ്ങിയവർ സംസാരിച്ചു. 

 സംഘടക സമിതി ചെയർമാൻ റനീഷ് സ്വാഗതവും  വടംവലി അസോസിയേഷൻ ജില്ലാ സെക്രട്ടറി ഹിറ്റ്ലർ എ.ജോർജ് നന്ദിയും  പറഞ്ഞു.

സമാപന സമ്മേളനം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി ദാമോദരൻ ഉദ്‌ഘാടനം ചെയ്തു. സംഘാടകസമിതി കൺവീനർ റിനോബ് അധ്യക്ഷനായി. മൽസരത്തിൽ 10 ടീമുകൾ പങ്കെടുത്തു.  17 ന് പാലക്കാട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള   ജില്ലാ ടീം അംഗങ്ങളെ മൽസരത്തിൽ തെരഞ്ഞെടുത്തു.



No comments