Breaking News

അമ്പലത്തറ ആനക്കല്ലിൽ 'ചക്കമേള 2022' പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു


അമ്പലത്തറ: ആനക്കല്ല് രക്തസാക്ഷി സ: ഗോവിന്ദൻ സ്മാരക വായനശാല സംഘടിപ്പിച്ച 'ചക്ക മേള 2022' പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് വന്ദന.ടി.പി അദ്ധ്യക്ഷയായി. വായനശാല പ്രവർത്തകർ ചക്ക ഉപയോഗിച്ച് ഉണ്ടാക്കിയ മുപ്പതിലധികം വിഭവങ്ങളുടെ പ്രദർശനം മത്സരാടിസ്ഥാനത്തിൽ സംഘടിപ്പിച്ചു. പ്രസീത മലയാക്കോൾ, രഞ്‌ജിനി ശശീന്ദ്രൻ, സുലോചന കരിയൻ എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാരായി വിജയിച്ചു. 19-ാം വാർഡ് കുടുംബശ്രി CDS അംഗം ഉഷ.പി.എൽ , ദിവ്യേഷ് ആനക്കല്ല് എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി സുനിൽ പാറപ്പള്ളി സ്വാഗതവും ലൈബ്രേറിയൻ സവിത രാജൻ നന്ദിയും പറഞ്ഞു.

No comments