Breaking News

'ചെറുപുഴ-പാറക്കടവ്-കടുമേനി മരാമത്ത് റോഡിൽ മെക്കാഡം ടാറിങ്ങ് നടത്തണം': ആയന്നൂർ തേജസ്വിനി സ്വയം സഹായസംഘം വാർഷിക പൊതുയോഗം

  

ചിറ്റാരിക്കാൽ: ചെറുപുഴ-പാറക്കടവ്-കടുമേനി മരാമത്ത് റോഡിൽ മെക്കാഡം ടാറിങ്ങ് നടത്തണമെന്നും, ആയന്നൂർ - കൊല്ലാട റോഡ് റീ ടാറിങ്ങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നും ആയന്നൂർ തേജസ്വിനി സ്വയം സഹായസംഘം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻറ് എം.വി.സുധീഷ് കുമാർ അധ്യക്ഷനായി. സെക്രട്ടറി പി.ഡി.വിനോദ്, സി.ടി.പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എം.വി.സുമേഷ് കുമാർ (പ്രസിഡൻ്റ്), പി.വി.സജീവൻ (വൈസ് പ്രസിഡൻ്റ്), സി.ടി.പ്രശാന്ത് (സെക്രട്ടറി), കെ.രവീന്ദ്രൻ (ജോയിൻ്റ് സെക്രട്ടറി), എം.വി.സുധീഷ് കുമാർ (ട്രഷറർ)

No comments