Breaking News

കോടോംബേളൂർ എണ്ണപ്പാറയിൽ ഊരുത്സവം പത്തിന് കാഞ്ഞങ്ങാട്ട് സബ് കളക്ടർ മേഘശ്രീ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും


എണ്ണപ്പാറ:  കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് ഊരുകൂട്ടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "ഊരുത്സവം - 2022 " ജൂലൈ 10 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട്ട് സബ് കളക്ടർ മേഘശ്രീ ഐ.എ.എസ് ഉത്ഘാടനം ചെയ്യും.

    ആദിവാസി ഊരിലെ കലാ-കായിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ കഴിവു തെളിയിച്ചവരെ പരിപാടിയിൽ അനുമോദിക്കും.

     ഊരിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനവും ഐക്യവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഊരുത്സവം വരും വർഷങ്ങളിലും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

     ഞായറാഴ്ച നടക്കുന്ന ഊരുത്സവത്തിൽ ഊരുമൂപ്പൻ രമേശൻ മലയാറ്റുകര അധ്യക്ഷത വഹിക്കും. കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ മനോജ്, ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ ഹെറാൾഡ് ജോൺ തുടങ്ങിയർ മുഖ്യാതിഥിയായിരിക്കും. വത്സൻ പിലിക്കോട് മുഖ്യപ്രഭാഷണം നടത്തും.

കോടോം-ബേളൂർ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് പി.ദാമോദരൻ, പഞ്ചായത്ത് അംഗങ്ങളായ അനിൽകുമാർ, രാജീവൻ ചീരോൽ, എണ്ണപ്പാറ മെഡിക്കൽ ഓഫീസർ ഡോ.ഫാത്തിമ, സി ഡി എസ് ചെയർപേഴ്സൻ ബിന്ദു കൃഷ്ണൻ , തായന്നൂർ സ്കൂൾ അദ്ധ്യാപകൻ ടി.വി മധുകുമാർ , ഡോ.കൃപേഷ്, വിവിധ ഊരുകളിലെ മൂപ്പൻമാരായ പി.ഗംഗാധരൻ , കെ.രാജൻ, പി.ബിനു , കുഞ്ഞികൃഷ്ണൻ , രാജേന്ദ്രൻ സർക്കാരി,ആനിമേറ്റർ രാധിക, പ്രമോട്ടർമാരായ രണദിവൻ, ജിഷ്ണു, വാർഡ് കൺവീനർ സുനിൽ തുടങ്ങിയവർ സംസാരിക്കും.

    സംഘടക സമിതി ചെയർമാൻ വി.രവീന്ദ്രൻ സ്വാഗതവും, രാജു ചൂരപ്പടവ് നന്ദിയും പറയും

No comments