Breaking News

ന്യൂറോളജിസ്റ്റിനെ നിയമിക്കണമെന്ന വർഷങ്ങളായുള്ള ജില്ലയുടെ ആവശ്യത്തിന് പരിഹാരമായി ; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ രണ്ട് ന്യൂറോളജിസ്റ്റിനെ നിയമിച്ചു


കാഞ്ഞങ്ങാട് : ന്യൂറോളജിസ്റ്റിനെ നിയമിക്കണമെന്ന വർഷങ്ങളായുള്ള ജില്ലയുടെ ആവശ്യത്തിന് പരിഹാരമായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ രണ്ട് ന്യൂറോളജിസ്റ്റിനെ നിയമിച്ചു.
ഡോ മീനാകുമാരി, ഡോ ജിതേഷ് എന്നിവരാണ് എത്തിയ ഡോക്ടർമാർ. ഇതിൽ ഡോ മീനാ കുമാരി സേവനം തുടങ്ങി. ജിതേഷ്‌ 15 മുതൽ തുടങ്ങും. പുതിയ ഒപി കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ന്യൂറോളജി ഒപി. തിങ്കൾ മുതൽ വ്യാഴം വരെ ഒപിയിൽ ഡോക്ടറുണ്ടാകും.
ആശുപത്രിയിൽ ഇഇജി മെഷീൻ സേവനം കൂടി ലഭ്യമാണ്‌. ഇതോടെ കൂടുതൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ന്യൂറോ വിഭാഗത്തിൽ ലഭിക്കും. ഇഇജിയുടെ ഡെമോ മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. ഒറിജിനൽ മെഷീൻ അടുത്ത ആഴ്ചയോടെ സ്ഥാപിക്കും. ഇഇജി ടെക്നീഷ്യനെയും നിയമിക്കും. തലച്ചോറിന്റെ പ്രവർത്തനങ്ങൾ അറിയാൻ വേണ്ടിയാണ് ഇഇജി മെഷീൻ ഉപയോഗിക്കുന്നത്. നാഢീസംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ ഇതുവഴി സാധിക്കും. അപസ്മാര രോഗികൾക്കും ഏറെ ഗുണം ചെയ്യും.
ജില്ലയിലേക്ക് രണ്ട് ന്യൂറോ കൺസൾട്ടന്റിനെ നിയമിക്കാനാണ്‌ മന്ത്രിസഭ അനുമതി നൽകിയത്‌.
മെഡിക്കൽ കോളജിലേക്ക് നേരത്തെ ന്യൂറോളജിസ്റ്റിനെ നിയമിച്ചിരുന്നു.



No comments