Breaking News

പാണത്തൂരിൽ ബൈക്കുൾപ്പെടെ ഒഴുക്കിൽപ്പെട്ടു നാട്ടുകാരുടെ ജാഗ്രതയിൽ 
 യുവാവിന്‌ രക്ഷ




രാജപുരം :വെള്ളം നിറഞ്ഞ് ഒഴുകുന്ന പാലത്തിലൂടെ മോട്ടോർ ബൈക്ക് ഓടിച്ച്‌ ഒഴുക്കിൽപ്പെട്ട യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. വ്യാഴാഴ്‌ച രാവിലെ 9.30ന്‌ എള്ളുകൊച്ചിയിൽനിന്നും കല്ലപ്പള്ളിയിലേക്ക് പോകുന്നതിനിടെ പാണത്തൂർ മഞ്ഞടുക്കം ക്ഷേത്രത്തിന് സമീപത്തെ പാലത്തിലുടെ വാഹനം ഓടിച്ച പവൻകുമാർ (25) ആണ്‌ ഒഴുക്കിൽപ്പെട്ടത്‌.
തീരത്തുണ്ടായ നാട്ടുകാർ സംഭവം കണ്ടതോടെ പുഴയിലേക്ക് എടുത്തുചാടി പവൻകുമാറിനെ രക്ഷപ്പെടുത്തി. മഴവെള്ളപ്പാച്ചലിൽ വാഹനം ഉൾപ്പെടെ കുറച്ചുദൂരെ ഒഴുകിയെങ്കിലും നാട്ടുകാർ വാഹനമുൾപ്പെടെ യുവാവിനെ രക്ഷപ്പെടുത്തി.


No comments