Breaking News

സോളോ തീയ്യറ്റർ ഫെസ്റ്റിന് കാഞ്ഞങ്ങാട് കിഴക്കുംകരയിൽ തുടക്കമായി ചലച്ചിത്ര പ്രവർത്തകൻ പ്രകാശ് ബാരെ ഉദ്ഘാടനം ചെയ്തു


കാഞ്ഞങ്ങാട്: കേരള സംഗീതനാടക അക്കാദമി കാഞ്ഞങ്ങാട് സംഘടിപ്പിക്കുന്ന ഏകപാത്ര നാടകോത്സവത്തിന് തുടക്കമായി. കാഞ്ഞങ്ങാട് കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തിലെ വിദ്വാൻ പി വേദിയിലാണ്‌ നാടകോത്സവം. സംസ്ഥാനത്ത്‌ 10 കേന്ദ്രങ്ങളിലായി അക്കാദമി സംഘടിപ്പിക്കുന്ന ഏകപാത്ര നാടകോത്സവത്തിന്റെ രണ്ടാമത്തെ വേദിയാണ് കാഞ്ഞങ്ങാട്.  12ന് സമാപിക്കും. 

ഒരുദിവസം രണ്ട് നാടകങ്ങളായി അഞ്ച് ദിനങ്ങളിലായി 10 നാടകങ്ങൾ അരങ്ങിലെത്തും. തിയറ്റർ ഗ്രൂപ്പ് കാഞ്ഞങ്ങാടിന്റെ  സഹകരണത്തോടെയുള്ള നാടകോത്സവം  സിനിമാ സംവിധായകനും നടനുമായ  പ്രകാശ് ബാരെ ഉദ്ഘാടനം ചെയ്തു. സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് അധ്യക്ഷനായി.രാജ്മോഹൻ നീലേശ്വരം, ഉദിനൂർ ബാലഗോപാലൻ, റഫീഖ് മണിയങ്ങാനം എന്നിവർ സംസാരിച്ചു. വി.കെ.അനിൽ കുമാർ സ്വാഗതവും സി.പി.ശുഭ നന്ദിയും പറഞ്ഞു.

ഒമ്പതിന്‌ വൈകിട്ട്‌ 6.30ന്‌  വിദ്വാൻ പി കേളുനായർ ചരിത്രവും അരങ്ങേറും. സെമിനാറിൽ സാഹിത്യഅക്കാദമിയംഗം ഇ.പി രാജഗോപാലൻ  വിഷയം അവതരിപ്പിക്കും തുടർന്ന്‌ രാജീവ്‌ഗോപാലന്റെ സംഗീത പരിപാടി അരങ്ങേറും. 10ന്‌ വൈകിട്ട് ആറിന്‌ കുട്ടമത്ത്‌ കവിതയിലെ നാടകം നാടകത്തിലെ കവിത’ വിഷയം മണികണ്‌ഠദാസ്‌ അവതരിപ്പിക്കും. അമൽ നിഹാലിന്റെ സംഗീതപരിപാടി.  11ന്‌ രസികശിരോമണി അനുസ്‌മരണത്തിൽ പി. വി.കെ പനയാൽ പ്രഭാഷണം നടത്തും. ശ്രീരാഗ്‌ രാധാകൃഷ്‌ണന്റെ സംഗീതം.  

12ന്‌ വൈകിട്ട്‌ 5.-30ന്‌ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ബേബി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും.   നാടകോത്സവ വേദിയുടെ സമീപത്ത് നബിൻ ഒടയഞ്ചാലിൻ്റെ ഫോട്ടോഗ്രാഫി പ്രദർശനവും നടക്കുന്നുണ്ട്.

No comments