Breaking News

കെ എസ് ടി എ ചിറ്റാരിക്കൽ ഉപജില്ലാ പഠന ക്യാമ്പ് കുന്നുംകൈയിൽ സമാപിച്ചു


കുന്നുംകൈ : കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ എസ് ടി എ ചിറ്റാരിക്കൽ ഉപജില്ലാ കമ്മറ്റി സംഘടിപ്പിച്ച പഠന ക്യാമ്പ് കുന്നും കൈയിൽ സമാപിച്ചു . എ യു പി എസ് കുന്നും കൈ വെച്ച് നടന്ന പഠന ക്യാമ്പ് സി പി ഐ എം കണ്ണൂർ ജില്ലാ കമ്മറ്റിയംഗം അഡ്വ പി സന്തോഷ് ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷം ഉയർത്തുന്ന ബദലുകൾ ആനുകാലികരാഷ്ട്രീയ സംഭവങ്ങളെ കോർത്തിണക്കിയുള്ള വർത്തമാനമാണ് അദ്ദേഹം നടത്തിയത്. സംഘടനാ വിദ്യാഭ്യാസ രേഖ കെ എസ് ടി എ ജില്ല പ്രസിഡന്റ് എ ആർ വിജയകുമാർ അവതരിപ്പിച്ചു. ഉച്ച ശേഷം നടന്ന ലിംഗ നീതിയുടെ വർത്തമാനം എന്ന ക്ലാസ് പ്രശസ്ത മനശാസ്ത്രയും അധ്യാപികയുമായ താനിയ കെ ലീല കൈകാര്യം ചെയ്തു. ഉപജില്ലാ സെക്രട്ടറി കെ വസന്തകുമാർ, കെ കരുണാകരൻ , രാജമല്ലി , ഭാഗ്യേഷ് കെ വി , ബിജു എം എസ് , പി അനിത , ലതാ ഭായ് , കെ വി നാരായണൻ , വി കെ റീന , ടി വിഷ്ണുനമ്പൂതിരി , എം ബിജു , പ്രമോദ് കുമാർ എം വി , പി രവി , പി ജനാർദ്ദനൻ , ഷൈജു സി , രാജൻ ടി വി എന്നിവർ വിവിധ സെഷനുകളിലായി സംസാരിച്ചു . ജില്ലാ എക്സിക്യൂട്ടിവ് അംഗം പി എം ശ്രീധരൻ ക്രോഡീകരണം നടത്തി.

No comments