Breaking News

പുല്ലൂർപെരിയ എട്ടാം വാർഡ് അമ്പലത്തറ എഡിഎസ് നേതൃത്വത്തിൽ 'മഴപ്പൊലിമ' നടത്തി


അമ്പലത്തറ: പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അമ്പലത്തറ എഡിഎസ് നേതൃത്വത്തിൽ മഴപ്പൊലിമ സംഘടിപ്പിച്ചു. കുടുംബശ്രീ അംഗങ്ങളുടെയും  വിവിധ ക്ലബ്ബുകളുടെയും, നാട്ടുകാരുടെയും  പങ്കാളിത്തത്തിൽ ഒരു  ജനകീയ ആഘോഷമാക്കി മഴപ്പൊലിമ. വിവിധ മത്സരയിനങ്ങളോടെ നടന്ന പരിപാടിയിൽ  പ്രായഭേദമന്യേ മുഴുവനാളുകളും മത്സരങ്ങളിൽ പങ്കെടുത്തു.അന്യമായി കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ തിരിച്ചുപിടിക്കുന്നതിനും, പുതുതലമുറയ്ക്ക് മണ്ണിനെയും, മഴയെയും, കൃഷിയെയും അനുഭവ പാഠമാക്കുന്നതിനുവേണ്ടിയുള്ള ഒരു ശ്രമമായിരുന്നു പരിപാടി.പരിപാടി മുതിർന്ന കർഷക കമലാക്ഷിയമ്മ ഉദ്ഘാടനം ചെയ്തു. മത്സരാർത്ഥികൾക്കുള്ള സമ്മാനവിതരണം വാർഡ് മെമ്പർ സി കെ സബിത നിർവഹിച്ചു. ചടങ്ങിൽ എഡിഎസ് പ്രസിഡന്റ് ശ്രീമതി നിഷ അധ്യക്ഷത വഹിച്ചു. പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷൻ മുഖ്യാതിഥിയായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻചന്ദ്രൻ കരിച്ചേരി, അശോകൻ, രാമകൃഷ്ണൻ, സിഡിഎസ് ചെയർപേഴ്സൺ  ശ്രീമതി സുനിത, ലിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. എഡിഎസ് സെക്രട്ടറി ശ്രീമതി ശൈലജ പെരൂർ സ്വാഗതവും സിഡിഎസ് മെമ്പർ ശ്രീമതി രജിത നന്ദിയും പറഞ്ഞു. മത്സര പരിപാടികൾക്ക് ശേഷം വടക്കം പാട്ടുകളുടെ അകമ്പടിയോടെ ഞാറു നട്ടാണ് പരിപാടികൾ അവസാനിപ്പിച്ചത്.

No comments