Breaking News

ലഹരിയുടെ വ്യാപ്തി കണ്ടെത്താൻ പരപ്പയിലെ കുട്ടി പോലീസുകാർ


യൂണിഫോം സേനകളിലെ ഉദ്യോഗസ്ഥരിൽ നിന്നും ലഹരിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട ചേദ്യങ്ങളുമായി ജി.എച്ച്.എസ്.എസ്.പരപ്പയിലെ SPC കേഡറ്റുകൾ കാഞ്ഞങ്ങാട് DySP ഓഫീസ് ,ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ, കാഞ്ഞങ്ങാട് ഫയർ & റെസ്ക്യൂ ഓഫീസ്, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ, വെള്ളരിക്കുണ്ട് RT ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ കണ്ടു. എക്സൈസ് വകുപ്പിലെ വിമുക്തിമിഷനുമായി സഹകരിച്ചാണ് കുട്ടികൾ സർവെ നടത്തിയത്.സംസ്ഥാന വ്യാപകമായി തിരഞ്ഞെടുക്കപ്പെട്ട സ്ക്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്ക്കൂളിലെ SPC ചുമതലയുള്ള അദ്ധ്യാപകരായ ജെറീന.ടി, സുരേഷ്‌ കുമാർ കെ എന്നിവർ നേതൃത്വം നൽകി.

No comments