Breaking News

"ചൈത്രവാഹിനിയല്ല ഇത് മാലിന്യവാഹിനി" പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞ് കൂടി ചൈത്രവാഹിനി പുഴ


വെള്ളരിക്കുണ്ട് : മഴ തിമിർത്ത്‌ പെയ്‌തപ്പോൾ തോടും പുഴകളും നിറഞ്ഞൊഴുകിയപ്പോൾ കുത്തിനിറച്ചെത്തിയത് ലോഡ് കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ. ചൈത്രവാഹിനി പുഴയിൽ കൊന്നക്കാട്മുതൽ തേജസ്വിനിയിൽ സംഗമിക്കുന്നിടംവരെ പുഴയിലെ ഓരോ കയങ്ങളിലും കുമിഞ്ഞ് കൂടുകയാണ്‌ പ്ലാസ്റ്റിക് മാലിന്യങ്ങൾ. പലയിടത്തും ആറ്റുവഞ്ചികളും മറ്റ് പാഴ്‌ചെടികളും എല്ലാം വിവിധ കളറുകളിലുള്ള പ്ലാസ്റ്റിക് കവറുകളാൽ അലങ്കരിച്ചിരിക്കുകയാണ്. വീടുകളിൽനിന്നും കടകളിൽനിന്നുമൊക്കെ വലിച്ചെറിയുന്നതും റോഡരികിലും മറ്റ് ആളൊഴിഞ്ഞ പ്രദേശങ്ങളിലും വലിച്ചെറിയുന്ന കുപ്പികളും കവറുകളുമാണ് പുഴയെ വിഴുങ്ങുന്നത്. ബസുകളിലും മറ്റും പുഴയോരത്ത് കൂടി യാത്രചെയ്യുന്ന ആളുകൾക്ക് ഇത്‌ വ്യക്തമാകും. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് ഇത്തരം അവസ്ഥയ്ക്ക് കാരണമെന്ന് ജനങ്ങൾ പറയുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുയിടങ്ങളിൽ വലിച്ചെറെയുന്നതിനെതിരെ ബോധവൽക്കരണവും ശക്തമായ നിയമ നടപടികളും നടത്താൻ സാധിക്കുന്നില്ല. കൃത്യസമയത്ത്‌ ഹരിതകർമസേനയെ ഉപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ കഴിയുന്നില്ല. മലയോരത്തെ പല പഞ്ചായത്തുകളിലും ഹരിതകർമ സേനയുടെ പ്രവർത്തനം പൂർണതോതിൽ നടക്കുന്നില്ല. ഇവരെ സഹായിക്കാൻ താൽപര്യം കാട്ടുന്നില്ലെന്ന പരാതിയുമുണ്ട്.


No comments