Breaking News

അച്ഛനെയും അമ്മയെയും വെട്ടിപരിക്കേല്പിച്ചു യുവാവിനെതിരെ രാജപുരം പോലീസ് കേസ് എടുത്തു


രാജപുരം : അച്ഛനെയും അമ്മയെയും വെട്ടിപരിക്കേല്പിച്ചു യുവാവിനെതിരെ രാജപുരം പോലീസ് കേസ് എടുത്തു. പനത്തടി കുണ്ടുപള്ളി സ്വദേശികളായ ജാനകി ഭർത്താവ് രാഘവൻ നായിക് എന്നിവരെയാണ് മകനായ സുരേഷ് (34) പെട്ടന്നുണ്ടായ പ്രകോപനത്താൽ ആക്രമിച്ചത്. കത്തി ഉപയോഗിച്ച് കൊണ്ടുള്ള ആക്രമണത്തിൽ ജാനകിയുടെ വലതു കൈക്കും ഭർത്താവിന്റെ ഇടതു കൈക്കും ഇടതു കാലിനും പരിക്ക് പറ്റി. ഇതെ തുടർന്ന് ജാനകിയെ കണ്ണൂർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. രാജപുരം പോലീസ് ജാനകിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സുരേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

No comments