Breaking News

'പരപ്പ ആസ്ഥാനമായി പഞ്ചായത്ത് രൂപികരിക്കണം': കേരള കർഷക സംഘം പരപ്പ വില്ലേജ് സമ്മേളനം സമാപിച്ചു


പരപ്പ: വെള്ളരിക്കുണ്ട് താലൂക്കിൽ പരപ്പ ആസ്ഥാനമായി പഞ്ചായത്ത് രൂപികരിക്കണമെന്ന് കേരള കർഷക സംഘം പരപ്പ വില്ലേജ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ  (കെ.ടി ഗംഗാധരൻ നഗർ) വെച്ച് നടന്ന സമ്മേളനം കർഷക സംഘം ജില്ലാ കമ്മറ്റി അംഗം എവി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു, വില്ലേജ് സെക്രട്ടറി സി എച്ച് അബ്ദുൾ നാസർ പ്രവർത്തന റിപ്പോർട്ടും എരിയ ജോ:സെക്രട്ടറി കെ.നാരായണൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനത്തെ അഭിവാദ്യം ചെയ്ത് പി വി ചന്ദ്രൻ , രാജ്മോഹൻ, ടി.പി തങ്കച്ചൻ, വിനോദ് പന്നിത്തടം, രമണി രവി, എ.വി ശശിധരൻ എന്നിവർ സംസാരിച്ചു. സമ്മേളനം 18 അoഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് അബ്ദുൾ നാസർ, വൈസ് പ്രസിഡണ്ട് അശോകൻ കെ.വി, സുമ ബാലകൃഷ്ണൻ, സെക്രട്ടറി ചന്ദ്രൻ പൈക്ക, ജോ:സെക്രട്ടറി മന്മഥൻ സിവി, സുരേന്ദ്രൻ.പി , ട്രഷറർ രമണി ഭാസ്ക്കരൻ, സംഘാടക സമിതി ചെയർമാൻ ഏ ആർ രാജ സ്വഗതവും കൺവീനർ പി സുരേന്ദ്രൻ നന്ദിയും പറഞ്ഞു. കെ.ടി ദാമോദരൻ, ചന്ദ്രൻ പൈക്ക, രമണി ഭാസ്ക്കരൻ എന്നിവരടങ്ങിയ സ്റ്റിയറിങ് കമ്മറ്റി സമ്മേളനം നിയന്ത്രിച്ചു.



No comments