Breaking News

'റബ്ബർ കർഷകനുള്ള ക്ഷേമ പെൻഷൻ റദ്ദാക്കാനുള്ള സർക്കാർ നടപടി പിൻവലിക്കണം': കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ്


വെള്ളരിക്കുണ്ട്: റബ്ബർ കർഷകനുള്ള ക്ഷേമ പെൻഷൻ റദ്ദാക്കാൻ ഗവൺമെൻറ് നീക്കം

വിലയിടവും മൂലം ദുരിതമനുഭവിക്കുന്ന റബർ കർഷകർക്ക് ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് തുടങ്ങിയ റബ്ബർ വില സ്ഥിരത പദ്ധതിയിൽ ഉൾപ്പെട്ടവരെ ക്ഷേമപെൻഷൻ ലഭിക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ ഗവൺമെൻറ് നീക്കം പ്രതിഷേധാർഹമാണ്

റബറിന് രൂക്ഷമായ വിലയിടുവ് നേരിട്ട് സാഹചര്യത്തിൽ 150 രൂപ ഉറപ്പാക്കും വിധം വില സ്ഥിരതാ പദ്ധതി ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് തുടങ്ങിയതാണ് 150 രൂപയിൽ കുറയുന്ന സാഹചര്യത്തിൽ വിലയിൽ വരുന്ന അന്തരം കർഷകന്റെ അക്കൗണ്ടിൽ വരുന്ന വിധമുള്ള കർഷക സഹായ പദ്ധതിയായിരുന്നു ഇത്. ഉൽപാദന ചിലവിന്റെ അടുത്തെങ്കിലും എത്തുന്ന പദ്ധതി കർഷകർക്ക് വലിയ ആശ്വാസമായിരുന്നു. ഇപ്പോൾ പിണറായി ഗവൺമെൻറ് അടിസ്ഥാനവില 170 ആക്കുകയും വില അതിനെ അടുത്ത് നിൽക്കുകയും ചെയ്ത സാഹചര്യത്തിൽ കർഷകർ ഈ പദ്ധതിയെ അധികം ആശ്രയിക്കുന്നില്ല

  റബർ കർഷകർ ഭൂരിപക്ഷവും നാമം മാത്ര കർഷകരും മറ്റ് ആദായത്തിൽ നിന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ വരുമാനം കിട്ടാതെ കൃഷി നഷ്ടം മാത്രമാണുള്ളത് ഇങ്ങനെ നഷ്ടത്തിലും കടക്കണിയിലും പെട്ട് ബുദ്ധിമുട്ടുന്ന കർഷകരോടുള്ള വെല്ലുവിളിയാണ് ഗവൺമെൻറ് നൽകുന്ന ക്ഷേമപെൻഷനുകൾ നിർത്തലാക്കാൻ ധനവകുപ്പ് ഉത്തരവ് പഞ്ചായത്തുകളിലേക്ക് അയച്ചിരിക്കുന്നത് അതും പ്രകാരം രണ്ട് ഏക്കറിൽ കൂടുതലുള്ള റബർ കർഷകരിൽ പെൻഷൻ വാങ്ങുന്നവരെ കണ്ടെത്തി നോട്ടീസ് നൽകി പെൻഷൻ റദ്ദാക്കാൻ ആണ് ഗവൺമെൻറ് തീരുമാനം കൃഷിയുടെ വിസ്തീർണ്ണം എത്രയായാലും കൂലി ചിലവും അനുബന്ധ ചെലവും കാലാവസ്ഥ വ്യതിയാനവും എല്ലാം കൂടി കർഷകന് നഷ്ടം മാത്രമേ ഉള്ളൂ ഈ സാഹചര്യത്തിൽ നാമമാത്രമായ ക്ഷേമപെൻസുകൾ നിർത്തലാക്കുന്നതോടെ കർഷകരോടുള്ള സർക്കാരിൻ്റെ അവഗണനയാണ് ഇവിടെ കാണുന്നത് ഇത് പ്രതിഷേധാർഹമാണെന്നും ഈ നടപടി എത്രയും വേഗം പിൻവലിക്കണമെന്നും കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ് ആവശ്യപ്പെട്ടു

യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ് അധ്യക്ഷത വഹിച്ചു. പ്രിൻസ് ജോസഫ്. സംസ്ഥാന സെക്രട്ടറിമാരായ ജോർജ് പൈനാപ്പിള്ളി,എബ്രഹാം തോണക്കര,കൃഷ്ണൻ താണോട്ട്,ജെയിംസ് കണിപള്ളി,ടോമി കുരുളാനി,സക്കറിയ വടാന,ബിനോയ് വള്ളോപ്പള്ളി, ഫ്രാൻസിസ് കാടങ്കാവിൽ, കുര്യാച്ചൻ പുളിക്കപ്പെടവിൽ ജോസ് തെക്കിൻ കാട്ടിൽ ഫിലിപ്പ് ചാരാത്ത് ജോസ് കാവുങ്കൽ, തോമസ് കുട്ടി കരമല, ഷോബി പാറേക്കാട്ടിൽ,ഷോബി ഫിലീപ്പ് എന്നിവർ പ്രസംഗിച്ചു.

No comments