Breaking News

ഹോട്ടലിൽ നിന്നുള്ള ഒരു ദിവസത്തെ വരുമാനം പവിത്രൻ നീലേശ്വരത്തിൻ്റെ ചികിത്സാഫണ്ടിലേക്ക് നൽകി ചീമേനിയിലെ അശോകൻ പെരിങ്ങാര


ചീമേനി: ജനദ്രോഹനയങ്ങൾക്കെതിരെ ഒറ്റയാൾ സമരം നടത്തി ജനശ്രദ്ധ നേടിയ അശോകൻ പെരിങ്ങാര ജീവകാരുണ്യ പ്രവർത്തനത്തിലും മാതൃകയായി. അസുഖ ബാധിതനായി ചികിത്സയിൽ കഴിയുന്ന നാടക നടൻ പവിത്രൻ നീലേശ്വരത്തിന്റെ ചികിത്സാ ഫണ്ടിലേക്ക് ചീമേനിയിൽ അശോകൻ പെരിങ്ങാര നടത്തുന്ന 'ചോറുപുര' ഹോട്ടലിൽ നിന്നുമുള്ള ഒരു ദിവസത്തെ വരുമാനമാണ് ചികിത്സാ സഹായക്കമ്മറ്റിക്ക് നൽകിയത്. കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വത്സലൻ അശോകനിൽ നിന്നും തുക ഏറ്റുവാങ്ങി സഹായക്കമ്മറ്റിക്ക് കൈമാറി. ചീമേനിയിൽ നടന്ന ചടങ്ങിൽ പാറക്കോൽ രാജൻ അധ്യക്ഷനായി. വരയിൽ രാജൻ, എം.കെ നളിനാക്ഷൻ, പവിത്രൻ നീലേശ്വരം, പ്രമോദ് പെരിങ്ങാര എന്നിവർ സംസാരിച്ചു. അശോകൻ പെരിങ്ങാര സ്വാഗതം പറഞ്ഞു.

No comments