Breaking News

'മായുന്ന കാഴ്ചകൾ വരും തലമുറയ്ക്ക് കരുതി വെയ്ക്കുന്ന കലാകാരനാണ് നബിൻ' : ഡോ.ഇ ഉണ്ണികൃഷ്ണൻ കാഞ്ഞങ്ങാട് ദുർഗ്ഗ സ്കൂളിൽ നബിൻ ഒടയഞ്ചാലിൻ്റെ ഫോട്ടോ പ്രദർശനം തുടങ്ങി


കാഞ്ഞങ്ങാട്: മറ്റുള്ളവർ കാണാൻ ശ്രമിക്കാത്തതോ ആഗ്രഹിക്കാത്തതോ ആയ കാഴ്ചകൾ കാണാൻ കണ്ണുകൾ എപ്പോഴും തുറന്ന് പിടിച്ച് സഞ്ചരിക്കുന്നവരാണ്  ഫോട്ടോഗ്രാഫർമാരെന്ന് പരിസ്ഥിതി ഗവേഷകനും ഗ്രന്ഥകാരനുമായ ഡോ.ഇ.ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. വരും തലമുറയ്ക്ക് കാട്ടിക്കൊടുക്കാൻ നബിൻ പകർത്തുന്ന കാഴ്ചകൾ ഈ തലമുറയെപ്പോലും ആശ്ചര്യപ്പെടുത്തുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകപ്രകൃതി പരിരക്ഷണ ദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കൻ്ററി സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ നബിൻ ഒടയഞ്ചാലിൻ്റെ 'ഇലയനക്കങ്ങൾ' പരമ്പരയിലെ 'സൂക്ഷ്മം' ഫോട്ടോ  പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിച്ചു.പി.ടി.എ.പ്രസിഡൻറ് പല്ലവ നാരായണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ വി.വി.അനി, ഹെഡ്മാസ്റ്റർ വിനോദ് കുമാർ മേലത്ത്, അദ്ധ്യാപകരായ കെ.ശശീന്ദ്രൻ, ശ്രീജ.എ, ശുഭ.സി.പി, പ്രതീഷ് ഓളിയക്കാൽ തുടങ്ങിയവർ പ്രസംഗിച്ചു. ഗോപി മുളവന്നൂർ സ്വാഗതവും ചിന്മയി ബാബുരാജ് നന്ദിയും പറഞ്ഞു.


No comments