Breaking News

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് വളർത്ത് പശു ചത്തു


മടിക്കൈ : വൈദ്യുതി ലൈൻ കമ്പിയിൽ തട്ടി വളർത്ത് പശു ചത്തു. കാഞ്ഞിരപ്പൊയിൽ മൊളവിനടുക്കം രാധാകൃഷ്ണന്റെ പശുവാണ് ചത്തത്. ഞായറാഴ്ച രാവിലെ പശുവുമായി പറമ്പിലേക്ക് കൊണ്ട് പോകുന്ന വഴിയിൽ തെങ്ങോല വീണ് വൈദ്യുത കമ്പി പൊട്ടി വീഴുകയായിരുന്നു. തൊട്ട് പിറകെ ഉണ്ടായിരുന്ന രാധാകൃഷ്ണൻ  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപെട്ടു. രാധാകൃഷ്ണന്റെയും സമീപവാസികളുടെയും ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. ലൈൻമാൻ സുധാകരൻ വന്ന് വൈദ്യുതബന്ധം വിഛേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി

No comments