Breaking News

ശ്രീകൃഷ്ണ ജയന്തിയെ വരവേൽക്കാൻ പരപ്പ ഒരുങ്ങി ബാലഗോകുലം സംഘാടക സമിതി ഓഫീസ് തുറന്നു


പരപ്പ : ശ്രീ തളിയിൽ ബാലഗോകുലം പരപ്പയിൽ നടത്തുന്ന ജന്മാഷ്ടമി 2022 ശോഭയാത്രയുടെ സംഘാടക സമിതി കാര്യാലയം ഉദ്ഘാടനവും, നോട്ടീസ് പ്രകാശനവും പരപ്പ വിവേകാനന്ദ സാംസ്കാരികവേദി ഓഫീസിൽ വെച്ച് നടന്നു. കാര്യാലയ ഉദ്ഘാടനം ഗോകുലാചാര്യൻ   കരിച്ചേരി കുഞ്ഞമ്പു നായരുടെ  സാന്നിധ്യത്തിൽ പരപ്പ ശ്രീ തളീക്ഷേത്രം വൈസ്.പ്രസിഡന്റ് ജയൻ മാസ്റ്റർ നിർവ്വഹിച്ചു.  പരപ്പ അയ്യപ്പ സേവാ സംഘം ഗുരു സ്വാമി സുരേന്ദ്രൻ കുണ്ടൂച്ചി നോട്ടീസ് പ്രകാശന കർമ്മം നിർവ്വഹിച്ചു. ആഘോഷപ്രമുഖ് സന്തോഷ് കാരയിൽ അധ്യക്ഷനായി.പരിപാടിയുടെ ആദ്യത്തെ സംഭാവന പരപ്പ ശ്രീ തളിയിൽ ക്ഷേത്രം മേൽശാന്തി രാജേഷ് നീലമനയിൽ നിന്ന് സംഘാടക സമിതി ഏറ്റുവാങ്ങി.ശോഭയാത്രക്ക് മുന്നോടിയായി ആഗസ്ത് 14 ന് പതാക ദിനവും ,ഗോപൂജയും നടക്കും.

No comments